Current Date

Search
Close this search box.
Search
Close this search box.

ഖത്തറിന് പിന്തുണയുമായി ബ്രിട്ടീഷ് എംപിമാര്‍

ലണ്ടന്‍: ഖത്തറുമായുള്ള ബന്ധം ബ്രിട്ടന്‍ പരിശോധിക്കണമെന്നും ഗള്‍ഫ് പ്രതിസന്ധിയുടെ പശ്ചാതലത്തില്‍ ഖത്തറിന് പിന്തുണ നല്‍കണമെന്നുമാശ്യപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങള്‍ രംഗത്ത്. കണ്‍സര്‍വേറ്റീവ് എം.പിയായ സര്‍ ഡേവിഡ് അമസിന്റെ അപേക്ഷയിലാണ് ബ്രിട്ടന്‍ പാര്‍ലമെന്റ് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ ഒരു ചര്‍ച്ച സംഘടിപ്പിക്കണമെന്നും അനിശ്ചിതമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിയും ഖത്തറുമായുള്ള സാമ്പത്തിക-രാഷ്ട്രീയ ബന്ധങ്ങളും കൂടുതല്‍ ശക്തമാക്കാനും ചര്‍ച്ച നടക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ഖത്തറും അയല്‍ രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ കുവൈത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മധ്യസ്ത ശ്രമങ്ങള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് വിദേശകാര്യ മന്ത്രി അലിസ്റ്റയര്‍ ബര്‍ട്ട് പറഞ്ഞു. ഖത്തര്‍ ബ്രിട്ടന്റെ മുഖ്യ സാമ്പത്തിക കൂട്ടാളിയാണെന്നും ബ്രിട്ടനുമായി അടുത്ത ബന്ധം പുലര്‍ത്താനാണ് ഖത്തറിന്റെ താല്‍പര്യമെന്നും സര്‍ ഡേവിഡ് അമസ് ചര്‍ച്ചയില്‍ ഊന്നിപ്പറഞ്ഞു.

 

Related Articles