Current Date

Search
Close this search box.
Search
Close this search box.

ഖത്തറിന്റെ നയങ്ങള്‍ തിരുത്തലാണ് ഉപരോധത്തിന്റെ ലക്ഷ്യം: ജുബൈര്‍

ജിദ്ദ: ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളുടെ ലക്ഷ്യം ഖത്തറിന്റെ നയങ്ങള്‍ മാറ്റലാണെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍. ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മാര്‍ ഗബ്രിയേലിനൊപ്പം ജിദ്ദയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിന്റെ നിലവിലെ നയങ്ങള്‍ അവര്‍ക്കും പ്രദേശത്തെ രാഷ്ട്രങ്ങള്‍ക്കും ലോകത്തിന് തന്നെയും ദോഷകരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങളുടെ ആവശ്യങ്ങളോടുള്ള ഖത്തറിന്റെ മറുപടിയില്‍ തങ്ങള്‍ ഉറ്റുനോക്കുന്നുണ്ടെന്നും സൂക്ഷ്മമായി പഠിച്ച് അതില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ജുബൈര്‍ വ്യക്തമാക്കി.
അതേസമയം ജി.സി.സിയുടെ അഖണ്ഡത പ്രധാനമാണെന്നും പ്രദേശത്തിന്റെ സുസ്ഥിരതയില്‍ അത് മുഖ്യഘടകമാണെന്നും ജര്‍മന്‍ മന്ത്രി ഗബ്രിയേല്‍ അഭിപ്രായപ്പെട്ടു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ പിന്തുണക്കുന്നതായും അദ്ദേഹം ആവര്‍ത്തിച്ചു. ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങള്‍ ഖത്തറിന്റെ പരമാധികാരത്തില്‍ സംശയിക്കുന്നതായി താന്‍ വിശ്വസിക്കുന്നില്ലെന്നും പ്രതിസന്ധി പരഹരിക്കുന്നതിന് ഏറ്റവും ഉത്തമമായ മാര്‍ഗം ഗള്‍ഫ് പ്രദേശത്ത് ഭീകരതക്കുള്ള സാമ്പത്തിക സഹായം തടയുന്നതിനുള്ള ഉടമ്പടിയുണ്ടാക്കലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാര്‍ത്താ സമ്മേളനം സംപ്രേഷണം ചെയ്തിട്ടുള്ളത് സൗദി വാര്‍ത്താ ചാനലില്‍ വാര്‍ത്താസമ്മേളനത്തില്‍ ജര്‍മന്‍ മന്ത്രിയോട് ചോദിച്ചിട്ടുള്ള ഏക ചോദ്യത്തിന് അദ്ദേഹം മറുപടി പറയുന്ന ഭാഗത്തിന്റെ വിവര്‍ത്തനത്തില്‍ തടസ്സം നേരിടുന്നതായി കാണുന്നത് ശ്രദ്ധേയമാണ്. വിവര്‍ത്തക ഒരു വാചകം തന്നെ ആറിലേറെ തവണ ആവര്‍ത്തിക്കുന്നതാണ് അതില്‍ കേള്‍ക്കുന്നത്. പിന്നീട് അദ്ദേഹം മറുപടി പൂര്‍ത്തിയായ ശേഷം വിവര്‍ത്തകയുടെ ശരിയായ ശബ്ദം തിരിച്ചുവരുന്നുമുണ്ട്.

പത്രസമ്മേളനത്തിന്റെ വീഡിയോ
 

Related Articles