Current Date

Search
Close this search box.
Search
Close this search box.

ഖത്തറിനെ ഉപരോധിക്കുന്നവര്‍ യുക്തിപരമായ ആവശ്യങ്ങള്‍ സമര്‍പിക്കണം: ടില്ലേഴ്‌സണ്‍

വാഷിംഗ്ടണ്‍: ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങള്‍ യുക്തിപരവും പ്രായോഗികവുമായ തങ്ങളുടെ ആവശ്യങ്ങള്‍ മുന്നോട്ടുവെക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. ഖത്തറിനെതിരെയുള്ള നടപടിയുടെ യഥാര്‍ഥ പ്രേരകങ്ങളെ കുറിച്ച് നേരത്തെ അമേരിക്ക സംശയം പ്രകടിപ്പിച്ചിരുന്നു. അതേസമയം ഖത്തറില്‍ നിന്നുള്ള പ്രാദേശിക സൈനിക നീക്കങ്ങളെ ഗള്‍ഫ് പ്രതിസന്ധി ബാധിച്ചിട്ടില്ലെന്നും അമേരിക്കന്‍ സൈനിക നേതാക്കള്‍ വ്യക്തമാക്കി.
സൗദി, ബഹ്‌റൈന്‍, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിന് മുമ്പില്‍ വെക്കുന്ന ആവശ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നാണ് അമേരിക്ക മനസ്സിലാക്കുന്നത്. പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പ്രസ്തുത ആവശ്യങ്ങള്‍ യുക്തിഭദ്രവും പ്രായോഗികവുമായിരിക്കട്ടെയെന്ന് പ്രത്യാശിക്കുകയാണെന്നും ബുധനാഴ്ച്ച പുറത്തുവിട്ട ടില്ലേഴ്‌സന്റെ പ്രസ്താവന പറഞ്ഞു. ജി.സി.സിയുടെ അഖണ്ഡത കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കുവൈത്ത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്ക് അദ്ദേഹം പിന്തുണ അറിയിക്കുകയും ചെയ്തു.
ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങള്‍ തങ്ങളുടെ പരാതികള്‍ വ്യക്തമാക്കാത്തതില്‍ അതിന്റെ ഉദ്ദേശ്യത്തില്‍ സംശയം പ്രകടിപ്പിച്ചു കൊണ്ടുള്ള അമേരിക്കന്‍ പ്രസ്താവനയെ ഖത്തര്‍ സ്വാഗതം ചെയ്തിരുന്നു.

Related Articles