Current Date

Search
Close this search box.
Search
Close this search box.

ഖത്തറിനെതിരെ നില്‍ക്കാന്‍ ഇറാഖിന് മേല്‍ സൗദി സമ്മര്‍ദമുള്ളതായി റിപോര്‍ട്ട്

ബഗ്ദാദ്: നിലവിലെ ഗള്‍ഫ് പ്രതിസന്ധിയില്‍ ഖത്തറിനെതിരായ നിലപാട് സ്വീകരിക്കാന്‍ ഇറാഖ് ഭരണകൂടത്തിന് മേല്‍ സൗദി അറേബ്യയുടെ ഭാഗത്തു നിന്നുമുള്ള സമ്മര്‍ദങ്ങളും വിലപേശലുകളുമുണ്ടെന്ന് റിപോര്‍ട്ട്. പ്രതിസന്ധി ആരംഭിച്ചത് മുതല്‍ ഖത്തറിനെതിരെ സൗദിക്കൊപ്പം നില്‍ക്കാന്‍ ഇറാഖിന് മേല്‍ സമ്മര്‍ദമുണ്ടെന്ന് ഇസ്‌ലാമിക് ദഅ്‌വ പാര്‍ട്ടി നേതാവ് ജാസിം അല്‍ബയാത്തിയെ ഉദ്ധരിച്ച് ‘അത്തഖ്‌രീറുല്‍ ഇറാഖി’ വെബ്‌സൈറ്റ് (iraqireport.com) റിപോര്‍ട്ട് ചെയ്യുന്നു. ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദിയുടെ റിയാദ് സന്ദര്‍ശനം ദിവസങ്ങള്‍ വൈകിയതിന്റെ കാരണങ്ങളില്‍ ഒന്ന് പ്രസ്തുത സമ്മര്‍ദങ്ങളായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഖത്തറിനെതിരെ നിലകൊള്ളുന്നതിന് പകരമായി വിമോചിപ്പിക്കപ്പെട്ട പ്രദേശങ്ങളുടെ പുനര്‍നിര്‍മാണം നടത്താമെന്ന തരത്തിലുള്ള വിലപേശലുകളും  നടക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഏതെങ്കിലും ഒരു ഗള്‍ഫ് രാജ്യത്തിനെതിരെ -അവര്‍ തങ്ങള്‍ക്ക് യോജിപ്പില്ലെങ്കില്‍ പോലും- ഉപരോധം ഏര്‍പ്പെടുത്തുന്നതിന് ഇറാഖ് എതിരാണെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി നിലപാട് വ്യക്തമാക്കിയിരുന്നു. നിലവിലെ തര്‍ക്കത്തില്‍ ഇറാഖ് കക്ഷിയല്ലെന്നും അതില്‍ ഒരു പക്ഷത്തിനെതിരെ മറുപക്ഷത്ത് ചേരില്ലെന്നും മറ്റുള്ളവരുടെ വിഷയത്തില്‍ ഇടപെടാന്‍ ഇറാഖ് ഭരണഘടന അനുവദിക്കാത്തതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Articles