Current Date

Search
Close this search box.
Search
Close this search box.

ഖത്തറിനെതിരെയുള്ള പ്രചാരണത്തിന് യു.എ.ഇ അമേരിക്കന്‍ കമ്പനിയുടെ സഹായം തേടിയതായി റിപോര്‍ട്ട്

വാഷിംഗ്ടണ്‍: ഖത്തറിനെതിരെ സോഷ്യയില്‍ മീഡിയകളില്‍ പ്രചാരണം നടത്തുന്നതിന് വൈറ്റ്ഹൗസിലെ മുന്‍ നയതന്ത്ര വിദഗ്ദന്‍ സ്റ്റീവ് ബാനോനുമായി അടുത്ത ബന്ധമുള്ള അമേരിക്കന്‍ കമ്പനിയെ യു.എ.ഇ ചുമതലപ്പെടുത്തിയതായി ‘മക്ക്ലാച്ചി’ (McClatchy) എന്ന അമേരിക്കന്‍ വെബ്‌സൈറ്റിന്റെ വെളിപ്പെടുത്തല്‍. ബാനോന്‍ വൈറ്റ്ഹൗസിലെ സ്ഥാനം ഉപേക്ഷിച്ച ഉടനെയായിരുന്നു യു.എ.ഇ കമ്പനിയുടെ സഹായം തേടിയതെന്നും ഫേസ്ബുക്കിലും ട്വിറ്ററിലും ഖത്തറിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി 330,000 ഡോളര്‍ നല്‍കിയിട്ടുണ്ടെന്നും വെബ്‌സൈറ്റ് പറയുന്നു.
കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡോണള്‍ഡ് ട്രംപ് വോട്ടര്‍മാരിലേക്ക് ഓണ്‍ലൈന്‍ സന്ദേശങ്ങള്‍ എത്തിക്കുന്നതിനായി ഉപയോഗപ്പെടുത്തിയ കാംബ്രിഡ്ജ് അനലൈറ്റിക (Cambridge Analytica) കമ്പനിക്ക് കീഴിലുള്ള കമ്പനിയെയാണ് യു.എ.ഇ ചുമതലപ്പെടുത്തിയതെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. ബാനോന്‍ ഇപ്പോഴും ട്രംപിന്റെ അടുത്ത ഉപദേഷ്ടാവാണെന്നും അദ്ദേഹത്തിന് യു.എ.ഇ നേതാക്കളുമായി രഹസ്യ ബന്ധങ്ങളുണ്ടെന്നും റിപോര്‍ട്ട് പറഞ്ഞു. ബാനോന്‍ കഴിഞ്ഞ മാസം യു.എ.ഇ സന്ദര്‍ശിക്കുകയും അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഖത്തറിനെ ഉപരോധിച്ച സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളെ അനുകൂലിക്കുന്ന വ്യക്തിയാണ് ബാനോന്‍ എന്നും റിപോര്‍ട്ട് അഭിപ്രായപ്പെടുന്നു.

Related Articles