Current Date

Search
Close this search box.
Search
Close this search box.

ഖത്തറിനെതിരെയുള്ള ആരോപണത്തില്‍ നിന്നും അമേരിക്ക പിന്നോട്ടടിക്കുന്നു

ന്യൂയോര്‍ക്ക്: ഖത്തറിനെതിരെ നേരത്തെ ഉന്നയിച്ചിരുന്ന ഹമാസിനെ സഹായിക്കുന്ന എന്ന ആരോപണത്തില്‍ നിന്നും പിന്നോട്ടടിച്ച് ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലി. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ വിശദീകരണം തേടലിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞതെന്ന് ‘ബസ്ഫീഡ്’ (buzzfeed) വെബ്‌സൈറ്റ് വ്യക്തമാക്കി. ഹമാസിന് മേലുള്ള ഇറാന്‍ സ്വാധീനം വെട്ടിചുരുക്കുന്നതിന് തങ്ങളുടെ മണ്ണില്‍ ഹമാസ് നേതാക്കള്‍ക്ക് ഇടം നല്‍കുന്നതിലൂടെ രാഷ്ട്രീയ പിന്തുണ മാത്രമാണ് ഖത്തര്‍ ചെയ്തിട്ടുള്ളതെന്നാണ് അതില്‍ അവര്‍ പറയുന്നത്.
2014ല്‍ കെയ്‌റോയില്‍ ചേര്‍ന്ന ഗസ്സ പുനര്‍നിര്‍മാണ സമ്മേളനത്തിലെ വാഗ്ദാന പ്രകാരം ഖത്തര്‍ ഗസ്സക്ക് സഹായം നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഗസ്സയിലെ ജനങ്ങളുടെ പാര്‍പ്പിടം, ആരോഗ്യം തുടങ്ങിയ മേഖലകളിലായിരുന്നു പ്രസ്തുത സഹായം നല്‍കപ്പെട്ടതെന്നും അവര്‍ കൂട്ടിചേര്‍ത്തു. അമേരിക്ക നേരത്തെ ഉയര്‍ത്തിയ ആരോപണത്തിന് മതിയായ തെളിവുകളില്ലാത്തതിനാലാണ് ഈ നിലപാട് മാറ്റമെന്നും ഹാലി സൂചിപ്പിച്ചു.

Related Articles