Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ സൈന്യം സൗദിയില്‍ സൈനിക പരിശീലനത്തില്‍ പങ്കെടുത്തു

ദോഹ: ഖത്തര്‍ സൈന്യം സൗദിയില്‍ വെച്ചു നടന്ന സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുത്തു. ‘ജോയിന്റ് ഗള്‍ഫ് ഷീല്‍ഡ്-1’ എന്ന പേരില്‍ നടന്ന സൈനികാഭ്യാസ പ്രകടനത്തിലാണ് ഖത്തര്‍ സൈന്യം പങ്കാളികളായത്. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. സൗദിയിലെ ജുബൈല്‍ നഗരത്തിനു സമീപമുള്ള റാസല്‍ ഖൈറില്‍ വച്ചാണ് പരിശീലനം നടന്നത്. മാര്‍ച്ച് 21ന് ആരംഭിച്ച പരിശീലനം ഏപ്രില്‍ 16നാണ് സമാപിച്ചത്.

കര,വ്യോമ,നാവിക സേനയിലെ നിരവധി അംഗങ്ങള്‍ പരിശീലനത്തില്‍ പങ്കെടുത്തു. ഖത്തറിനെതിരെ സൗദി ഉപരോധം ഏര്‍പ്പെടുത്തിയതിനു ശേഷം ഇതാദ്യമായാണ് സൗദിയുമായി സൈനിക പരിശീലനം നടത്തുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2017 ജൂണ്‍ അഞ്ചിനാണ് സൗദിയടക്കമുള്ള നാലു ജി.സി.സി രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്.

 

Related Articles