Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ വിഷയം അറബ് ലീഗിന്റെ യോഗം ചര്‍ച്ച ചെയ്യുന്നില്ല

കെയ്‌റോ: അറബ് ലീഗിന്റെ തിങ്കളാഴ്ച്ച നടക്കുന്ന യോഗത്തില്‍ ഖത്തറുമായുള്ള ഏതാനും അറബ് രാഷ്ട്രങ്ങള്‍ ബന്ധം വിച്ഛേദിച്ച വിഷയം ചര്‍ച്ച ചെയ്യുമെന്ന ചില റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ അക്കാര്യം നിരാകരിച്ച് അറബ് ലീഗ് പ്രസ്താവന. അറബ് ലീഗിന്റെ നടക്കാനിരിക്കുന്ന സ്ഥിരാംഗങ്ങളുടെ യോഗം ഏതാനും ചില രാഷ്ട്രങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചത് സംബന്ധിച്ച ചര്‍ച്ച ചെയ്യുന്ന അസാധാരണ യോഗമായിരിക്കുമെന്ന തരത്തില്‍ ചില വാര്‍ത്താ വെബ്‌സൈറ്റുകള്‍ നല്‍കിയിരിക്കുന്ന റിപോര്‍ട്ട് അടിസ്ഥാന രഹിതമാണെന്ന് അറബ് ലീഗ് ജനറല്‍ സെക്രട്ടറിയുടെ വക്താവ് മഹ്മൂദ് അഫീഫി പറഞ്ഞു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഇസ്രയേലിന്റെ കടന്നുകയറ്റം ചര്‍ച്ച ചെയ്യണമെന്ന ഫലസ്തീന്റെ ആവശ്യം പരിഗണിച്ചുള്ള യോഗമാണ് നടക്കുകയെന്നും മറ്റ് അജണ്ടകളൊന്നും യോഗത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നിലനില്‍ക്കുന്ന അവസ്ഥയില്‍ വിഷയത്തിന്റെ വൈകാരികത കൂടി പരിഗണിച്ചായിരിക്കണം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും പ്രസ്താവന ആവശ്യപ്പെട്ടു.

Related Articles