Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ആവശ്യങ്ങള്‍ അംഗീകരിക്കാതെ നടപടിയില്‍ നിന്ന് പിന്നോട്ടടിക്കില്ല: സൗദി

റിയാദ്: ഭീകരതയെ ചെറുക്കുന്നതിന്റെ ഭാഗമായി ഖത്തറിന് മുമ്പില്‍ വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നത് വരെ നാല് രാഷ്ട്രങ്ങളും ഖത്തറിനെതിരെയുള്ള നടപടി തുടരുമെന്നും പ്രസ്തുത നിലപാടില്‍ നിന്ന് പിന്നോട്ടടിക്കില്ലെന്നും കഴിഞ്ഞ ദിവസം സൗദി വ്യക്തമാക്കി. സൗദി മന്ത്രിസഭാ യോഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരതയെ ചെറുക്കുന്നതിനും പ്രദേശത്ത് സുസ്ഥിരതയും സമാധാനവും സാക്ഷാല്‍കരിക്കുന്നതിനും മുഴുവന്‍ ആവശ്യങ്ങളും നടപ്പാക്കാന്‍ ഖത്തര്‍ സന്നദ്ധമാവുന്നത് വരെ നടപടികള്‍ തുടരുമെന്ന് സൗദി വാര്‍ത്താവിനിമയ മന്ത്രി അവാദ് അല്‍അവാദ് വ്യക്തമാക്കി.
ഗള്‍ഫ് പ്രതിസന്ധിക്ക് സമ്പൂര്‍ണമായ പരിഹാരം കാണുന്നതിനും സ്ഥിതി ശാന്തമാക്കാനുമുള്ള കുവൈത്തിന്റെ താല്‍പര്യത്തിന്റെ ഭാഗമായിട്ടാണ് അതിന്നുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി സബാഹ് ഖാലിദ് അല്‍ഹംദ് അസ്വബാഹ് പറഞ്ഞു. കെയ്‌റോ സന്ദര്‍ശന വേളയിലാണ് കുവൈത്ത് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഖത്തറിന് മുമ്പില്‍ വെച്ച ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്‌രിയും വ്യക്തമാക്കി.

Related Articles