Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ അമേരിക്കയില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു

വാഷിംഗ്ടണ്‍: എഫ്-15 ഇനത്തില്‍ പെട്ട യുദ്ധവിമാനങ്ങള്‍ ഖത്തറിന് വില്‍ക്കുന്ന കരാറില്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് അത്വിയ്യയും ഒപ്പുവെച്ചു. 12 ബില്യണ്‍ ഡോളറിന്റെ ഇടപാടിനാണ് ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയായിട്ടുള്ളത്. 72 പോര്‍വിമാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ ഇടപാടെന്നും അത് സംബന്ധിച്ച ചര്‍ച്ചകള്‍ 2016 നവംബറില്‍ ആരംഭിച്ചിട്ടുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി. ഇതിലൂടെ ഖത്തറിന് സുരക്ഷാ രംഗത്ത് സാങ്കേതികമായ കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ സാധിക്കും.
ഇരുരാജ്യത്തെയും പ്രതിരോധ വകുപ്പ് തലവന്‍മാര്‍ പൊതുവായി സുരക്ഷാ പ്രശ്‌നങ്ങളും ഐഎസിനെതിരെയുള്ള പോരാട്ടവും ചര്‍ച്ച ചെയ്തു. പൊതുവായ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ഗള്‍ഫിലെ കക്ഷികളുമായുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാകേണ്ടത് അനിവാര്യമാണെന്നും ഇരുവരും ഊന്നിപ്പറഞ്ഞു.

Related Articles