Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ അമീറും എര്‍ദോഗാനും സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്തു

ന്യൂയോര്‍ക്ക്: സിറിയയിലെയും മിഡിലീസ്റ്റിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആലുഥാനിയും ചര്‍ച്ച നടത്തി. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പങ്കെടുക്കാനെത്തിയ ഇരുവരും ന്യൂയോര്‍ക്കില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച്ചയില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ മറ്റനവധി വിഷയങ്ങളും ചര്‍ച്ച ചെയ്തു.
സിറിയന്‍ ജനതയുടെ ദുരിതത്തിന് അറുതി വരുത്തുന്നതിനും ബശ്ശാറുല്‍ അസദ് ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം കൂടുതല്‍ ശ്രമങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണെന്ന് ഇരുവരും വ്യക്തമാക്കി. രക്ഷാസമിതിയുടെ 2254, 2268 പ്രമേയങ്ങളുടെയും ഒന്നാം ജനീവ പ്രസ്താവനയുടെയും അടിസ്ഥാനത്തില്‍ സിറിയന്‍ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്നും ഒന്നര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചയില്‍ ഇരുനേതാക്കളും പറഞ്ഞു.

Related Articles