Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ അമീറിന്റെ പ്രസംഗത്തെ സ്വാഗതം ചെയ്ത് ബ്രിട്ടന്‍

ലണ്ടന്‍: ഖത്തറിന്റെ പരമാധികാരത്തിന് പോറലേല്‍പ്പിക്കാതെ ചര്‍ച്ചയിലൂടെ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള സന്നദ്ധത അറിയിച്ചു കൊണ്ട് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നടത്തിയ പ്രസംഗത്തെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍ സ്വാഗതം ചെയ്തു. എല്ലാത്തരം ഭീകരതകള്‍ക്കുമെതിരോ പോരാടാനും വിയോജിപ്പുകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനുമുള്ള ഖത്തര്‍ അമീറിന്റെ പ്രതിജ്ഞാബദ്ധതയെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം വ്യക്തമാക്കി. ജൂണ്‍ അഞ്ച് മുതല്‍ ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഉപരോധം ഒഴിവാക്കുന്നതിനുള്ള ശരിയായ കാല്‍വെപ്പുകള്‍ സ്വീകരിച്ച് ഉത്തരം ചെയ്യുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പ്രദേശത്തെ തങ്ങളുടെ സഖ്യങ്ങളുമായി സഹകരിക്കുന്നത് ബ്രിട്ടന്‍ തുടരുമെന്നും അതില്‍ കുവൈത്ത് നടത്തുന്ന ശ്രമങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles