Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ അമീറിന്റെ പേരിലുള്ള അഴിമതി വിരുദ്ധ അവാര്‍ഡുകള്‍ വിതരണം ചെയ്തു

വിയന്ന: അഴിമതി വിരുദ്ധ പോരാട്ടത്തില്‍ ശ്രദ്ധേയമയായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചവര്‍ക്കുള്ള ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പേരിലുള്ള അവാര്‍ഡ് ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ വെച്ച് വിതരണം ചെയ്തു. അഴിമതി വിരുദ്ധ ശാസ്ത്രീയ ഗവേഷണത്തിനും അഴിമതി വിരുദ്ധ പോരാട്ടത്തിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് അവാര്‍ഡ് സമ്മാനിച്ചത്. വിയന്നയിലെ ഹോഫ്ബര്‍ഗ് പാലസില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം, ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന് കുറ്റകൃത്യ വിരുദ്ധ ഓഫീസുമായി സഹകരിച്ചാണ് അവാര്‍ഡ് നല്‍കുന്നത്.
അതേസമയം അവാര്‍ഡ് ദാന ചടങ്ങിനോടനുബന്ധിച്ച് വിയന്നയില്‍ ഈജിപ്ത് ഭരണകൂടത്തെ പിന്തുണക്കുന്ന ഒരുവിഭാഗം ആളുകള്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയുടെ ഫോട്ടോകള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രകടനം നടത്തി. ഖത്തറിനും അല്‍ജസീറ ചാനലിനും എതിരെയുള്ള മുദ്രാവാക്യങ്ങളായിരുന്നു അവര്‍ ഉയര്‍ത്തിയത്.

Related Articles