Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ അമീര്‍ തുര്‍ക്കിയിലെത്തി

അങ്കാറ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശനത്തിന്റെ ഭാഗമായി തുര്‍ക്കിയിലെത്തി. തിങ്കളാഴ്ച അങ്കാറയില്‍ വച്ച് പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍ അദ്ദേഹത്തെ സ്വീകരിച്ചു.

തുടര്‍ന്ന് പ്രസിഡന്റിന്റെ ഓഫിസില്‍ വച്ച് ഇരുവരും രണ്ടര മണിക്കൂറോളം ചര്‍ച്ച നടത്തി. തുര്‍ക്കി പ്രസിഡന്റിന്റെ ഓഫിസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ സമഗ്രമായ ഉഭയകക്ഷി ബന്ധങ്ങളും നയനിലപാടുകളും ചര്‍ച്ചയില്‍ പങ്കുവച്ചു. തുര്‍ക്കി ഊര്‍ജ വകുപ്പ് മന്ത്രി ബെറാത് അല്‍ബൈറകും ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ നവംബറില്‍ ഉര്‍ദുഗാന്‍ ദോഹ സന്ദര്‍ശിച്ചിരുന്നു. തുര്‍ക്കിയും ഖത്തറും തമ്മില്‍ രൂപം നല്‍കിയ തന്ത്രപ്രധാനമായ ഉന്നത സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു ഉര്‍ദുഗാന്‍ ഖത്തറിലെത്തിയിരുന്നത്.

 

Related Articles