Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ അതിന്റെ ഉയര്‍ന്ന നിലപാടുകളുടെ പേരില്‍ വേട്ടയാടപ്പെടുന്നു: ഡോ. ഖറദാഗി

ദോഹ: ഖത്തര്‍ അതിന്റെ അന്തസ്സാര്‍ന്ന നിലപാടുകളുടെ പേരില്‍ ശിക്ഷിക്കപ്പെടുകയാണെന്ന് ലോക മുസ്‌ലിം പണ്ഡിതവേദി ജനറല്‍ സെക്രട്ടറി ഡോ. അലി മുഹ്‌യിദ്ദീന്‍ അല്‍ഖറദാഗി. ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഖത്തര്‍ അമീറിന്റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിച്ച സംഭവത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അറബ് ഇസ്‌ലാമിക ലോകത്തിന്റെ അവിഭാജ്യ ഘടകമാണ് ഖത്തര്‍. ഖത്തറിന് ദ്രോഹം ചെയ്യുക എന്നത് മാത്രമായിരുന്നില്ല ആ പ്രവര്‍ത്തനത്തിന്റെ ഉദ്ദേശ്യം. ഇസ്‌ലാമിക ലോകത്തെ രാഷ്ട്രങ്ങള്‍ക്കിടയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുക എന്നത് കൂടി അതിന്റെ ഉദ്ദേശ്യമായിരുന്നു. മര്‍ദിതരെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കുന്നതിനായി നിങ്ങളെ പൈശാചിക വല്‍കരിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത് ഞങ്ങള്‍ തുടരുമെന്ന സന്ദേശമാണ് അതിലൂടെ അവര്‍ നല്‍കുന്നത്. എന്നും ഖറദാഗി വിവരിച്ചു.
ഫലസ്തീന്‍ പ്രശ്‌നത്തിലും, സുഡാന്‍ ഐക്യത്തിലും യമന്‍ വിഷയത്തിലും അറബ് ഇസ്‌ലാമിക സമൂഹത്തിലെ മറ്റ് ദുര്‍ബലരുടെ പ്രശ്‌നങ്ങളിലും അന്തസ്സാര്‍ന്ന നിലപാട് സ്വീകരിച്ചിട്ടുള്ള രാജ്യമാണ് ഖത്തര്‍. ഉന്നതമായ ആ നിലപാടുകളുടെ പേരിലാണ് ഖത്തര്‍ വേട്ടയാടപ്പെടുന്നത്. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles