Current Date

Search
Close this search box.
Search
Close this search box.

ക്രിത്രിമ പരുക്കുകളുള്ള ചിത്രങ്ങളുപയോഗിച്ച് അസദ് അനുകൂല മാധ്യമങ്ങളുടെ വ്യാജ പ്രചരണം

ദമസ്‌കസ്: സിറിയയില്‍ അസദ് സൈന്യത്തിന്റെ രൂക്ഷമായ രാസായുധ പ്രയോഗങ്ങളും വ്യോമാക്രമണങ്ങളും തുടരുമ്പോള്‍ വ്യാജ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച് തരംതാഴ്ന്ന നടപടിയുമായി അസദ് അനുകൂല മാധ്യമങ്ങള്‍.

സിറിയയില്‍ അസദ് സൈന്യത്തെ എതിര്‍ക്കുന്നവരുടെ ആക്രമണത്തില്‍ പരുക്കേറ്റവര്‍ എന്ന പേരില്‍ ചെറിയ കുട്ടികളുടെ ചിത്രങ്ങളാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഇതിനുവേണ്ടി കുട്ടികളുടെ മുഖത്ത് മേക്കപ്പ് ചെയ്യുകയും ചുവന്ന ചായം പൂശുകയുമായിരുന്നു. ഇങ്ങനെ ക്രിത്രിമമായി മുറിപ്പാടുകള്‍ ഉണ്ടാക്കുന്ന വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇതിനായി ആര്‍ട് വര്‍ക്‌ഷോപുകള്‍ നടത്തുന്നതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. കിഴക്കന്‍ ഗൂതയില്‍ സൈന്യത്തിനു നേരെ നടത്തിയ ആക്രമത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ എന്ന പേരിലാണ് ഇവ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിപ്പിക്കുന്നത്. ഗസ്സയില്‍ പരുക്കേറ്റ കുട്ടികളെ എങ്ങനെ ചികിത്സിക്കാം എന്നതിനായി ഡോക്ടര്‍മാര്‍ക്ക് എല്ലാ വര്‍ഷവും പരിശീലന പരിപാടി സംഘടിപ്പിക്കാറുണ്ട്.

ഈ സമയത്ത് കുട്ടികള്‍ക്ക് ക്രിത്രിമമായുണ്ടാക്കിയ പരുക്കുകളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ കിഴക്കന്‍ ഗൂതയില്‍ നിന്നെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് ഗസ്സയില്‍ ശില്‍പശാല സംഘടിപ്പിക്കുന്ന അബ്ദുല്‍ ബാസിത് അല്‍ ലോലു പറഞ്ഞു. ഗൂതയില്‍ അസദ് സൈന്യത്തിന്റെ ബോംബിങ്ങില്‍ പരുക്കേറ്റ നിരവധി പിഞ്ചുകുഞ്ഞുങ്ങളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ ലോകമാധ്യമങ്ങളിലടക്കം വ്യാപകമായതോടെ അതിനെ പ്രതിരോധിക്കാനുള്ള നീക്കമാണ് പാളിയത്.

 

Related Articles