Current Date

Search
Close this search box.
Search
Close this search box.

കോഴിക്കോട് മേഖലാ മജ്‌ലിസ് ഫെസ്റ്റ്: ദാറുന്നുജൂം പേരാമ്പ്ര ചാമ്പ്യന്മാര്‍

കുന്ദമംഗലം: കോഴിക്കോട്, വയനാട് ജില്ലകളിലെ മജ്‌ലിസ് മദ്‌റസ വിദ്യാര്‍ഥികളുടെ കലാമേള മജ്‌ലിസ് ഫെസ്റ്റ്-2017 ല്‍ ദാറുന്നുജൂം മദ്രസ പേരാമ്പ്ര 181 പോയന്റ് നേടി ഓവറോള്‍ കിരീടം സ്വന്തമാക്കി. 161 പോയന്റു നേടി അല്‍മദ്രസത്തുല്‍ ഇസ്‌ലാമിയ മുണ്ടുമുഴി രണ്ടാം സ്ഥാനം കരസ്ഥമാക്കി. കിഡ്‌സ് വിഭാഗത്തില്‍ 37 പോയന്റുമായി അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ, ഓമശ്ശേരിയും സബ് ജൂനിയറില്‍ 55 പോയന്റുമായി അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ ശിവപുരവും ജൂനിയര്‍ വിഭാഗത്തില്‍ 72 പോയന്റോടെ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ആന്‍ഡ് സയന്‍സ് ചേന്ദമംഗലൂരും സീനിയറില്‍ 73 പോയന്റുമായി അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ മുണ്ടുമുഴിയും ജേതാക്കളായി. വന്‍ ജനപങ്കാളിത്തത്തോടെ കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 10 വേദികളിലായി തിങ്കളാഴ്ച രാവിലെ ഒമ്പതിനാരംഭിച്ച കലാമേള രാത്രി വൈകിയാണ് സമാപിച്ചത്. കലോത്സവം പി.ടി.എ. റഹീം എം.എല്‍. എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ വിപി ബഷീര്‍ അധ്യക്ഷത വഹിച്ചു. ഭൂപതി എന്‍. അബൂബക്കര്‍ ഹാജിയെ ഉപഹാരം നല്‍കി പി.ടി.എ. റഹീം എം.എല്‍.എ ആദരിച്ചു. മദ്‌റസ വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍ റുക്‌സാന സംസാരിച്ചു. കണ്‍വീനര്‍ അസെനാര്‍ മാസ്റ്റര്‍ സ്വാഗതവും യൂസുഫ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. കലാമേളയില്‍ കിഡ്‌സ് വിഭാഗം ആണ്‍കുട്ടികളില്‍ കൊടിയത്തുര്‍ മദ്‌റസയിലെ മുഹമ്മദ് ഇഷാനും പെണ്‍കുട്ടികളില്‍ കൊടുവള്ളി മദ്‌റസയിലെ നൈനു നന്‍ഷാനിനും സബ് ജൂനിയറില്‍ ചേന്ദമംഗലൂര്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആനിലെ നബീല്‍ അഹ്മദും എലങ്കമല്‍ നടുവണ്ണൂരിലെ നിദ മറിയവും ജൂനിയറില്‍ ചേന്ദമംഗലൂര്‍ സ്‌കുള്‍ ഓഫ് ഖുര്‍ആനിലെ പി.കെ. മുഹമ്മദ് ഷാഫിയും മുണ്ടുമുഴി മദ്‌റസയിലെ ഷിഫയും സീനിയറില്‍ സുല്‍ത്താന്‍ ബത്തേരി മദ്‌റസയിലെ മുഹമ്മദ് സിയാസും പാറക്കടവ് മദ്‌റസയിലെ ഫര്‍ഹാന നൂറിനും വ്യക്തിഗത ചാമ്പ്യന്മാരായി.
സമാപന സെഷനില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട് സമ്മാന ദാനം നിര്‍വഹിച്ചു. ശിഹാബ് പുക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. എം. സിബ്ഗത്തുല്ല അധ്യക്ഷത വഹിച്ചു. റഹമത്തുന്നീസ ടീച്ചര്‍, സുശീര്‍ ഹസന്‍, എം.വി ബൈജു, കെ.പി വസന്ത രാജ്, ഇ.പി ലിയാഖത്തലി എന്നിവര്‍ സംസാരിച്ചു. പി.എം. ഷരീഫുദ്ദീന്‍ സ്വാഗതവും ഗഫൂര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Related Articles