Current Date

Search
Close this search box.
Search
Close this search box.

കൊബാനിയില്‍ അമേരിക്ക എയര്‍പോര്‍ട്ട് നിര്‍മാണം ആരംഭിച്ചതിനെതിരെ എര്‍ദോഗാന്‍

അങ്കാറ: സിറിയയുടെ വടക്കന്‍ പ്രവിശ്യയായ അലപ്പോയിലെ കൊബാനിയില്‍ അമേരിക്ക വിമാനത്താവള നിര്‍മാണം ആരംഭിച്ചതില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ വിമര്‍ശനം രേഖപ്പെടുത്തി. തുര്‍ക്കിയുടെ വടക്കു ഭാഗത്തുള്ള റീസയിലെ ‘റജബ് തയ്യിബ് എര്‍ദോഗാന്‍’ യൂണിവേഴ്‌സിറ്റിയില്‍ പുതിയ അധ്യയന വര്‍ഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുര്‍ക്കിയുടെ ഷാന്‍ലി, ഉര്‍ഫ പ്രദേശങ്ങളോട് ചേര്‍ന്നു കിടക്കുന്ന കൊബാനിയില്‍ നിന്നും ഐ.എസ് പിന്‍വാങ്ങിയ ശേഷം 2015 ജനുവരി മുതല്‍ പി.കെ.കെയുടെ സിറിയന്‍ പതിപ്പായി പി.വൈ.ഡിയുടെ നിയന്ത്രണത്തിലായിരുന്നു.
കൊബാനിയില്‍ അവര്‍ (അമേരിക്ക) റണ്‍വേ നിര്‍മിക്കുന്നത് നിങ്ങള്‍ കാണുന്ന കാര്യമാണ്. അത്തരം ഒരു നീക്കത്തിനു മുമ്പ് ഭീകരസംഘടനയായ പി.വൈ.ഡിയോടല്ല, ഞങ്ങളോടായിരുന്നു അവര്‍ കൂടിയാലോചിക്കേണ്ടിയിരുന്നത്. പി.കെ.കെ ഭീകരരുടെ തുര്‍ച്ച തന്നെയാണ് പി.വൈ.ഡിയും അവരുടെ സൈനിക വിംഗായ വൈ.പി.ജിയും. ചില ശക്തികള്‍ ഈ രണ്ട് ഗ്രൂപ്പുകള്‍ക്കും വ്യോമമാര്‍ഗം ആയുധം എത്തിച്ചു കൊടുക്കുന്നുണ്ട്. എന്നും എര്‍ദോഗാന്‍ പറഞ്ഞു.
കൊബാനിയില്‍ മിലിറ്ററി ക്യാമ്പ് സ്ഥാപിക്കാന്‍ പി.വൈ.ഡി അമേരിക്കക്ക് ഭൂമി വിറ്റതായി നേരത്തെ ചില സിറിയന്‍ പ്രദേശിക പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. യഥാര്‍ഥ വിലയുടെ മൂന്നിലൊന്നിനായിരുന്നു പ്രസ്തുത ഇടപാട് നടന്നതെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles