Current Date

Search
Close this search box.
Search
Close this search box.

കൈക്കുഞ്ഞുമായി രക്ഷപ്പെടുന്നവരെയും വെറുതെ വിടാതെ ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരത

വെസ്റ്റ് ബാങ്ക്: കണ്‍മുന്നില്‍ കാണുന്നവരെയെല്ലാം ഏതു വിധേനയും ആക്രമിക്കുക അല്ലെങ്കില്‍ ഭയപ്പെടുത്തുക എന്നതാണ് ഇസ്രായേല്‍ സൈന്യത്തിന്റെ രീതി. കൈകുഞ്ഞുമായി രക്ഷപ്പെടുന്ന ദമ്പതികള്‍ക്കു നേരെയും ഒരു കൂട്ടം സൈനികര്‍ ടിയര്‍ ഗ്യാസ് പ്രയോഗിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ വടക്കന്‍ ഗ്രാമമായ ബുരിനില്‍ നിന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരത വെളിവാക്കുന്ന മറ്റൊരു വാര്‍ത്ത പുറത്തുവന്നത്. ഇസ്രായേല്‍ സൈന്യം ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ നിന്നും രക്ഷപ്പെട്ട് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു ദമ്പതികള്‍.

ഉപരോധക്കാരും നാട്ടുകാരും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ അധികൃതര്‍ മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ദമ്പതികള്‍. സൈന്യത്തെ കണ്ട് ഭയന്നോടുന്ന ഇവരുടെ നേരെ ഗ്രനേഡ് പ്രയോഗിച്ചു. ഇവരുടെ തൊട്ടുപിന്നിലായി ഗ്രനേഡ് പൊട്ടിത്തെറിക്കുന്നതും വീഡിയോവില്‍ കാണാം. ഭാഗ്യം കൊണ്ടാണ് ഇവര്‍ രക്ഷപ്പെടുന്നത്.

അധിനിവേശ മേഖലകളില്‍ ഇസ്രായേല്‍ സൈന്യവും നാട്ടുകാരും തമ്മിലുള്ള തര്‍ക്കം പതിവാണ്. ഏറ്റുമുട്ടലിനിടെ നിരവധി പേരെയാണ് ഇസ്രായേല്‍ സൈന്യം അറസ്റ്റു ചെയ്യുന്നത്. സര്‍വായുധസജ്ജരായ സൈന്യത്തെ കല്ലുകള്‍ ഉപയോഗിച്ചാണ് നാട്ടുകാര്‍ നേരിടുന്നത്.

 

Related Articles