Current Date

Search
Close this search box.
Search
Close this search box.

കേരളാ പോലീസ് ആര്‍.എസ്.എസ് അജണ്ടകള്‍ക്ക് കാവലിരിക്കരുത്: സോളിഡാരിറ്റി

കോഴിക്കോട്: എറണാംകുളം ജില്ലയിലെ പറവൂരില്‍ മുജാഹിദ് വിസ്ഡം വിഭാഗത്തിലെ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആര്‍.എസ്.എസ് ആക്രമണവും തുടര്‍ന്ന് നടന്ന അറസ്റ്റും പൗരാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം.സാലിഹ് പ്രസ്താവിച്ചു. രാജ്യത്ത് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് നേരെ സംഘ്പരിവാര്‍ നടത്തുന്ന ആള്‍കൂട്ട കൊലപാതകങ്ങളും അക്രമണങ്ങളും കേരളത്തിലേക്ക് വ്യാപിക്കുന്നത് ആശങ്കാജനകമാണ്. മതപ്രചാരണവും ആദര്‍ശമാറ്റവും ഭരണഘടന പൗരന് നല്‍കുന്ന മൗലിക അവകാശമാണെന്നിരിക്കെ, മതപ്രബോധനത്തിലേര്‍പ്പെട്ടവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തതിലൂടെ കേരളപൊലീസ് ആര്‍.എസ്.എസ് അജണ്ടകള്‍ക്ക് കാവലിരിക്കുകയാണ്. ഇതിനെതിരെ മുഴുവന്‍ ജനാധിപത്യ സമൂഹവും പ്രതിഷേധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Related Articles