Current Date

Search
Close this search box.
Search
Close this search box.

‘കേരളത്തിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനവും സാമൂഹിക സൗഹാര്‍ദവും…’ – ഡോക്ടറേറ്റ് ഏറ്റുവാങ്ങി

കാലടി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ രജത ജൂബിലിയോടനുബന്ധമായി നടന്ന പി. എഛ്. ഡി ബിരുദദാന ചടങ്ങില്‍, കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തില്‍നിന്നും ഇ. എം സക്കീര്‍ ഹുസൈന്‍ ഡോക്ടറേറ്റ് ഏറ്റുവാങ്ങി. ‘കേരളത്തിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനവും സാമൂഹിക സൗഹാര്‍ദവും, പുരാലിഖിതങ്ങളുടെ വെളിച്ചത്തില്‍ ‘  എന്ന വിഷയത്തിലാണ് ഗവേഷണം നടന്നത്. മതങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെയും ഇസ്‌ലാമിന്റെ ആഗമനവുമായി ബന്ധപ്പെട്ട സംവാദത്തിന്റെയും മേഖലകളില്‍ പുരാലിഖിതങ്ങള്‍ക്ക് എന്ത് പറയുവാനുണ്ടെന്ന അന്വേഷണമാണ് പ്രബന്ധം മുന്നോട്ട് വെയ്ക്കുന്നത്. സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ മാനുസ്‌ക്രിപ്‌റ്റോളജിയുടെ തലവന്‍ ഡോ. എന്‍. വിജയ മോഹനന്‍ പിള്ളയുടെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ വേദ പഠനവിഭാഗത്തില്‍ നിന്നും ബിരുദാനന്തര ബിരുദവും, പുരാലിഖിത ശാസ്ത്ര വിഭാഗത്തില്‍ നിന്നും എം ഫില്ലും കരസ്ഥമാക്കിയ ഡോ. ഇ. എം സക്കീര്‍ ഹുസൈന്‍ മതതാരതമ്യ പഠനവുമായി ബന്ധപ്പെട്ട്, ക്രൈസ്തവതയുടെ വര്‍ത്തമാനം, യെരുശലേമിന്റെ സുവിശേഷം, നിന്റെ രാജ്യം വരേണമേ എന്നീ ഗ്രന്ഥങ്ങളും കേരള ചരിത്രവുമായി ബന്ധപ്പെട്ട്, സാമൂതിരിക്ക് വേണ്ടി ഒരു സമരാഹ്വാനം, ചാവക്കാടും പ്രവാസവും ഒരു ചരിത്രാന്വോഷണം ( അസോ. എഡിറ്റര്‍) എന്നീ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

യെരുശലേമിന്റെ സുവിശേഷത്തിന് തനിമ കലാസാഹിത്യ വേദി പുരസ്‌കാരവും    ഉല്‍പ്പത്തിയും പുനരുത്ഥാനവും, ഋഗ്വേദത്തിലും ഖുര്‍ആനിലും എന്ന പ്രബന്ധത്തിന് വി. കെ നാരായണ ഭട്ടതിരി പുരസ്‌കാരവും ലഭിച്ചു. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ് ലാമിയയില്‍ കോളേജ് ഓഫ് കംപാരിറ്റീവ്  സ്റ്റഡീസിലെ ഫാക്കല്‍റ്റിയാണിപ്പോള്‍.

ആലുവ ശ്രീമൂലനഗരം എടക്കടമ്പന്‍ മുഹമ്മദിന്റെയും തറയില്‍ സുലൈഖയുടെയും മകന്‍. ഷെഹീദയാണ് ഭാര്യ. അസീസ, അനീസ, അമീന എന്നിവര്‍ മക്കളും.

 

Related Articles