Current Date

Search
Close this search box.
Search
Close this search box.

കെ. മൊയ്തു മൗലവി; കാലത്തെ അതിജീവിച്ച നവോത്ഥാന നായകന്‍

കോഴിക്കോട്: കാലത്തെ അതിജീവിച്ച നവോത്ഥാന നായകനാണ് കെ. മൊയ്തു മൗലവിയെന്നും അദ്ദേഹത്തിന്റെ കവിതകള്‍ ഇന്നും കാവ്യലോകത്ത് അറിയപ്പെടുന്ന സംഭാവനകളാണെന്നും ജമാഅത്തെ ഇസ്‌ലാമി മുന്‍ ശുറാംഗം എം.വി മുഹമ്മദ് സലീം. എസ്.ഐ.ഒ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ‘തഫവ്വുഖ് ‘ഇസ്‌ലാമിക്ക് കാമ്പസ് ഫെസ്റ്റിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘മൊയ്തതു മൗലവി: കവിതയും ജീവിതവും’ പരിപാടി ഉദ്ഘാടനം ചെയ്തതു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊയ്തു മൗലവിയുടെ സഹയാത്രികരും സഹപ്രവര്‍ത്തകരുമായിരുന്ന ഇ.എന്‍ അബ്ദുല്ലാ മൗലവി, പി.ടി കുഞ്ഞാലി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് നഈം ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ഇസ്‌ലാമിക കാമ്പസ് ഫെസ്റ്റ് ജില്ലാ കണ്‍വീനര്‍ അസ്‌ലഹ് കക്കോടി സ്വാഗതവും സെക്രട്ടറിയേറ്റംഗം ഹാഷിം അക്കരടത്തില്‍ നന്ദിയും പറഞ്ഞു. മൊയ്തു മൗലവിയുടെ കവിതകള്‍ ഇസ്‌ലാഹിയാ കോളേജ് വിദ്യാര്‍ത്ഥികള്‍ ആലപിച്ചു.

Related Articles