Current Date

Search
Close this search box.
Search
Close this search box.

കെ. മുഹമ്മദ് ഈസക്ക് അമേരിക്കന്‍ സര്‍വ്വകലാശാലയുടെ ഡിലിറ്റ്

ദോഹ : ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും മാനവ സേവന രംഗത്തും മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി നേതൃപരമായ പങ്ക് വഹിക്കുന്ന അലി ഇന്റര്‍നാഷണല്‍ ജനറല്‍ മാനേജര്‍ കെ. മുഹമ്മദ് ഈസയെ അമേരിക്കയിലെ കിംഗ്‌സ് യൂണിവേഴ്‌സിറ്റി ഡിലിറ്റ് നല്‍കി ആദരിച്ചു. ഗള്‍ഫിലും നാട്ടിലും പരന്ന് കിടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കെ. മുഹമ്മദ് ഈസയുടെ പങ്ക് മാതൃകപരമാണെന്നും ഇത്തരം വ്യക്തിത്വങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും ഡിലിറ്റ് നല്‍കി സംസാരിക്കവേ സര്‍വ്വകലാശാല പ്രസിഡന്റ് ഡോ. സെല്‍വിന്‍ കുമാര്‍ പറഞ്ഞു. ഏതെങ്കിലും മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കിയിടുള്ള ആള്‍ക്കാര്‍ക്ക് നല്‍കുന്ന ഒരു ബഹുമതിയാണ് ഡി ലിറ്റ് ബിരുദം.
മധുരയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ദോഹ ബാങ്ക് ഗ്രൂപ്പ് സി.ഇഒ ഡോ. ആര്‍ സീതാരാമന്‍, ഇന്റര്‍നാഷണല്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. എസ്.പി പെരുമാള്‍ജി, ശ്രീ വിഷ്ണു പ്രത്യങ്കര തന്ത്രിക പീഠം സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഇ. അണ്ണസ്വാമി തുടങ്ങിയവര്‍ സംസാരിച്ചു.
ബിസിനസ് രംഗത്ത് സജീവമായി നില നില്‍ക്കുമ്പോഴും കലാകായിക രംഗത്തും ജനസേവന രംഗത്തും പ്രവര്‍ത്തിക്കുവാന്‍ സമയം കണ്ടെത്തുകയും സമ്പാദ്യത്തിന്റെ ഒരു നിശ്ചിത ശതമാനം സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ ഉന്നമനത്തിനായി വിനിയോഗിക്കുകയും ചെയ്യുന്ന കെ. മുഹമ്മദ് ഈസ ഇതിനകം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ മാസം കമ്പനിയുടെ സില്‍വര്‍ ജൂബിലി ആഘോഷവേളയില്‍ ഹ്യൂമാനിറ്റി സര്‍വ്വീസ് അവാര്‍ഡ് നല്‍കി മീഡിയ പഌ് അദ്ദേഹത്തെ ആദരിച്ചിരുന്നു.
1976 ല്‍ ഖത്തറിലെത്തിയ കെ. മുഹമ്മദ് ഈസ കഠിനാദ്ധ്വാനം കൊണ്ട് വിജയഗാഥ രചിച്ച സംരംഭകരുടെ മുന്‍നിരയിലുള്ള സാമൂഹ്യ പ്രവര്‍ത്തകനാണ്. ബിസിനസും, കലയും, കായികരംഗവും ജനസേവനവുമൊക്കെ മാതൃകപരമായി മുന്നോട്ട് കൊണ്ട് പോകുന്ന അദ്ദേഹത്തിനുള്ള രാജ്യന്തര പുരസ്‌കാരമാണ് ഈ അംഗീകാരം.
പാലക്കാട് സ്വദേശി നസീമയാണ് ഭാര്യ, നജ്‌ല, നൗഫല്‍, നാദിര്‍, നമീര്‍ എന്നിവര്‍ മക്കളും, ദോഹ ബാങ്ക് ഐ.ടി എഞ്ചിനിയര്‍ ആസാദ് മരുമകനാണ്. ഷഹനാസ്, ഫഹ്മി എന്നിവര്‍ മരുമക്കളാണ്.

 

Related Articles