Current Date

Search
Close this search box.
Search
Close this search box.

കെ.ഐ.ജി ഈസ്റ്റ് മേഖല ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പരീക്ഷ; വിജയികളെ പ്രഖ്യാപിച്ചു

ഫഹാഹീല്‍(കുവൈത്ത്): കെ.ഐ.ജി ഖുര്‍ആന്‍ സ്റ്റഡീ സെന്റെറിനു കീഴില്‍ ഫാതിഹ അധ്യായത്തെ ആസ്പദമാക്കി കെ.ഐ.ജി ഈസ്റ്റ് മേഖല സംഘടിപ്പിച്ച പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തില്‍ മുഹമ്മദ് നാസര്‍ ഒറവിങ്കല്‍ (സാല്‍മിയ), അജ്മല്‍ കുറുത്തേടത്ത് (സാല്‍മിയ) എന്നിവര്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. മുഹമ്മദ് മുബാറക്ക് അബൂഹലീഫ രണ്ടാം റാങ്ക് നേടിയപ്പോള്‍ റിശ്ദിന്‍ അമീര്‍ (സാല്‍മിയ), സാലിഹ് ഖാദര്‍ (ഫഹാഹീല്‍) എന്നിവര്‍ മൂന്നാം റാങ്കിനര്‍ഹരായി.
വനിതാ വിഭാഗത്തില്‍ ഹുസ്‌ന ഹസനുല്‍ബന്ന (സാല്‍മിയ), ബുഷൈന റഫീഖ് (ഫഹാഹീല്‍) എന്നിവര്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഷീജ ഉനൈസ് (സാല്‍മിയ), ശുജാഅത്ത് റിശ്ദിന്‍ (സാല്‍മിയ), സില്‍വിയ മുനീര്‍ (സാല്‍മിയ), ഷഹീന ഹാരിസ് അബുഹലീഫ, ഷമീന അബ്ദുല്‍ ഖാദര്‍ (അബുഹലീഫ), ഷബാന നൗഷാദ് (ഫഹാഹീല്‍) എന്നിവര്‍ രണ്ടാം റാങ്ക് പങ്കിട്ടപ്പോള്‍ റോസ്യ സുഹൈല്‍ (സാല്‍മിയ) മൂന്നാം റാങ്ക് നേടി.
സയ്യിദ് അബുല്‍ അഅലാ മൗദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്‍, ടി.കെ. ഉബൈദ് രചിച്ച ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ ഖുര്‍ആന്‍ ബോധനം എന്നിവ  ആസ്പദമാക്കിയാണ് പരീക്ഷ നടത്തിയത്. ഫഹാഹീല്‍, അബൂഹലീഫ, സാല്‍മിയ ഏരിയകളിലെ 14 പരീക്ഷാ കേന്ദ്രങ്ങളിലായി നിരവധി പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഖുര്‍ആന്‍ പാരായണവും, വ്യാകരണവും, വ്യാഖ്യാനവും ഉള്‍പ്പെടുത്തി മള്‍ട്ടീ മീഡിയ സഹായത്തോടെ പ്രഗല്‍ഭരായ അധ്യാപകര്‍ നയിക്കുന്ന  സ്മാര്‍ട്ട് ഖുര്‍ആന്‍ സ്റ്റഡി സെന്റെറുകള്‍ വിവിധ മേഖലകളില്‍ തുടരുന്നതായും റമദാനിനു ശേഷം അടുത്ത കോഴ്‌സ് ആരംഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

Related Articles