Current Date

Search
Close this search box.
Search
Close this search box.

കെറിക്കും അബ്ബാസിനുമെതിരെ ആഞ്ഞടിച്ച് നെതന്യാഹു

തെല്‍അവീവ്: അമേരിക്കന്‍ വിദേശകാര്യ മന്ത്രി ജോണ്‍ കെറിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു രംഗത്ത്. കെറി ഇസ്രായേലിനെതിരെ പക്ഷപാതപരമായി പെരുമാറുകയാണെന്ന് നെതന്യാഹു ആരോപിച്ചു. ഇസ്രായേലിന്റെ അനധികൃത കുടിയേറ്റ പദ്ധതികള്‍ ഫലസ്തീന്‍-ഇസ്രായേല്‍ സമാധാനശ്രമങ്ങളെ തകര്‍ക്കുമെന്ന് കെറി അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് നെതന്യാഹുവിനെ ചൊടിപ്പിച്ചത്. ഇതിനിടെ അനധികൃത കുടിയേറ്റ പദ്ധതികള്‍ നിര്‍ത്തിവെച്ചാല്‍ മാത്രമേ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സന്നദ്ധമാകുകയുള്ളൂവെന്ന് ഫലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കിയിരുന്നു.
ഭീകരവാദത്തേക്കാള്‍ കൂടുതല്‍ കെറി ആശങ്കപ്പെടുന്നത് കുടിയേറ്റ പദ്ധതികളെ സംബന്ധിച്ചാണ്, മിഡിലീസ്റ്റ് കത്തുമ്പോഴും, അവിടെ ഭീകരവാദം തഴച്ച് വളരുമ്പോഴും ‘മേഖലയിലെ ഏക ജനാധിപത്യ രാഷ്ട്രത്തെ’ വിമര്‍ശിക്കാന്‍ മാത്രമാണ് കെറി സമയം കണ്ടെത്തുന്നതെന്ന് നെതന്യാഹു തുറന്നടിച്ചു. ഒബാമ ഭരണകൂടത്തിന്റെ ‘കൂടുതല്‍ ഉപദ്രവങ്ങള്‍’ ഇനി ഉണ്ടാവില്ലെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്രായേല്‍ ഇനി മുതല്‍ ഒരു വിദേശ നേതാവില്‍ നിന്നും പാഠങ്ങള്‍ സ്വീകരിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. യു.എന്‍ പ്രമേയത്തെ വെല്ലുവിളിച്ച നെതന്യാഹു കുടിയേറ്റ പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്ന് പറഞ്ഞിരുന്നു.
അതേസമയം, അനധികൃത കുടിയേറ്റ പദ്ധതി അവസാനിപ്പിച്ചാല്‍ മാത്രമേ ഇസ്രായേലുമായി സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുകയുള്ളുവെന്ന് ഫലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.

Related Articles