Current Date

Search
Close this search box.
Search
Close this search box.

കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിച്ചത് വികസ്വര രാഷ്ട്രങ്ങള്‍

വാഷിംഗ്ടണ്‍: ലോകത്തെ 65 ദശലക്ഷം അഭയാര്‍ഥികളില്‍ വലിയൊരു വിഭാഗത്തെ സ്വീകരിച്ചത് വികസ്വര രാഷ്ട്രങ്ങളാണെന്ന് ലോകബാങ്ക് റിപോര്‍ട്ട്. ചില സമ്പന്ന രാഷ്ട്രങ്ങള്‍ അഭയാര്‍ഥികള്‍ക്കായി വാതില്‍ തുറന്നു കൊടുത്തെങ്കിലും അവരുടെ ഉത്തരവാദിത്വം വഹിക്കുന്നതില്‍ മടിച്ചു നില്‍ക്കുകയായിരുന്നു എന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലത്തിനിടെയുണ്ടായ നിരന്തര സംഘട്ടങ്ങളെ തുടര്‍ന്ന് അഭയാര്‍ഥികളായി മാറിയവരില്‍ 95 ശതമാനത്തെയും സ്വീകരിച്ച വികസ്വര രാഷ്ട്രങ്ങളെ സംബന്ധിച്ചടത്തോളം കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ് അഭയാര്‍ഥികള്‍ എന്നും റിപോര്‍ട്ട് അഭിപ്രായപ്പെട്ടു.
അഭയാര്‍ഥികളെ സ്വീകരിച്ച രാഷ്ട്രങ്ങളുടെ വികസനത്തെ അവര്‍ ബാധിക്കുന്നുണ്ടെന്നും സമ്പന്ന രാഷ്ട്രങ്ങളില്‍ പോലും വിദേശികളോടുള്ള വിരോധത്തിന്റെ രൂപത്തിലുള്ള പ്രതികരണങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും റിപോര്‍ട്ട് പറഞ്ഞു. അഭയാര്‍ഥികളെ സ്വീകരിക്കുന്ന രാഷ്ട്രങ്ങള്‍ക്ക് കൂടുതല്‍ സഹായവും കടവും നല്‍കാന്‍ സമ്പന്ന രാഷ്ട്രങ്ങളോട് ലോക ബാങ്ക് ആവശ്യപ്പെട്ടു.

Related Articles