Current Date

Search
Close this search box.
Search
Close this search box.

കുവൈത്ത് കേരള ഇസ്‌ലാഹി സെന്റര്‍ സ്വയം തൊഴില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കുവൈത്ത് കേരള ഇസ്‌ലാഹി സെന്റര്‍ കെ.എന്‍.എമ്മുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ സഹായ പദ്ധതി കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം നിര്‍വഹിച്ചു. സ്വയം തൊഴിലിന് മുതല്‍ മുടക്കാന്‍ പ്രയാസം നേരിടുന്നവര്‍ക്ക് സഹായമേകുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുവൈത്ത് കേരള ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കൊടുവള്ളി, കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, കുഞ്ഞാലന്‍ കുട്ടി മദനി, സി.സി സലീം ചാലിയം, ഇസ്ഹാഖലി കല്ലിക്കണ്ടി, സി.കെ ഉമര്‍ സുല്ലമി, നാസര്‍ വെങ്ങളം പ്രസംഗിച്ചു.

Related Articles