Current Date

Search
Close this search box.
Search
Close this search box.

കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിച്ചു എന്നാരോപിച്ച് 22 പേരെ സൗദി അറസ്റ്റ് ചെയ്തു

റിയാദ്: നിയമവിരുദ്ധമായ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി ഒരു ഖത്തര്‍ പൗരനടക്കം 22 പേരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. വ്യത്യസ്ത വിഷയങ്ങളിലുള്ള പ്രകോപനമുണ്ടാക്കുന്നതും കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതുമായ വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് സുരക്ഷാ വിഭാഗത്തിലെ പ്രത്യേകം സംഘം നിരീക്ഷിച്ചിട്ടുണ്ടെന്ന് സുരക്ഷാവിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും പിടികൂടാനും സുരക്ഷാ വിഭാഗത്തിന് സാധിച്ചിട്ടുണ്ടെന്നും അവര്‍ 22 പേരുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പ്രേരണ, ബന്ധങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അറിയുന്നതിനായി ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും കുപ്രചാരണങ്ങള്‍ നടത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുവെന്ന കുറ്റം ചുമത്തി റിയാദിന്റെ വടക്കു ഭാഗത്തുള്ള ഹാഇല്‍ പ്രദേശത്ത് നിന്ന് 24 പേരെ പിടികൂടിയിട്ടുണ്ടെന്ന് മറ്റൊരു പ്രസ്താവനയും വ്യക്തമാക്കി. വിഭാഗീയത ഇളക്കിവിടാന്‍ സോഷ്യല്‍ മീഡിയകളെ ഉപയോഗപ്പെടുത്തിയെന്ന കുറ്റവും അവര്‍ക്കെതിരെയുണ്ടെന്ന് അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles