Current Date

Search
Close this search box.
Search
Close this search box.

കുര്‍ദുകള്‍ക്ക് ആയുധം നല്‍കി യു.എസ് തുര്‍ക്കിയെ പ്രകോപിപ്പിക്കുന്നു: റഷ്യ

മോസ്‌കോ: സിറിയയിലെ കുര്‍ദുകള്‍ ആയുധം നല്‍കി അമേരിക്ക തുര്‍ക്കിയെ പ്രകോപിപ്പിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സാകറോവ പറഞ്ഞു. ഇറാഖിന്റെ ഭൂപ്രദേശം വഴി കപ്പലുകളില്‍ വന്‍ ആയുധങ്ങളാണ് യു.എസ് കുര്‍ദുകള്‍ക്ക് നല്‍കുന്നത്.

ഇതു മൂലം തുര്‍ക്കിയെ പ്രകോപിപ്പിക്കുകയാണ് അമേരിക്ക ചെയ്യുന്നത്. കുര്‍ദുകളെ നേരിടാനാണ് തുര്‍ക്കി സിറിയയിലെ വടക്കുകിഴക്കന്‍ മേഖലയായ അഫ്രിനില്‍ ഒലിവ് ബ്രാഞ്ച് ഓപറേഷന്‍ എന്ന പേരില്‍ സൈനിക നടപടി ആരംഭിച്ചത്. അവര്‍ കൂട്ടിച്ചേര്‍ത്തു. മോസ്‌കോയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സിറിയന്‍ സൈന്യവുമായി ഒരു തുറന്ന ഏറ്റുമുട്ടലിനാണ് കുര്‍ദിഷ് സഖ്യത്തിനെ പിന്തുണക്കുന്നതിലൂടെ യു.എസ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന് സാകറോവ പറഞ്ഞു.

കഴിഞ്ഞ ജനുവരി 20നാണ് തുര്‍ക്കി സൈന്യം ഫ്രീ സിറിയന്‍ ആര്‍മിയുമായി ചേര്‍ന്ന് അഫ്രിനില്‍ സൈനിക നടപടി ആരംഭിച്ചത്. അഫ്രിനില്‍ താവളമാക്കിയ ഐ.എസ് തീവ്രവാദികളെയും അമേരിക്കയുടെ പിന്തുണയുള്ള ഭീകര സംഘടനകളായ പി.കെ.കെ,വൈ.പി.ജി എന്നീ സംഘടനകള്‍ക്കും നേരെയാണ് തുര്‍ക്കിയുടെ യുദ്ധം. മേഖലയില്‍ നിന്നും ഭീകരരെ പൂര്‍ണമായും ഉന്മൂലനം ചെയ്യുകയാണ് തുര്‍ക്കിയുടെ ലക്ഷ്യം.
ഫെബ്രുവരി ഏഴിന് യു.എസിന്റെ നേതൃത്വത്തില്‍ ഐ.എസിനെതിരെയെന്ന പേരിലുള്ള സഖ്യം സിറിയയില്‍ വ്യോമാക്രമണം ശക്തമാക്കുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

 

 

Related Articles