Current Date

Search
Close this search box.
Search
Close this search box.

കുര്‍ദിസ്താന്‍ ഹിതപരിശോധന അംഗീകരിക്കില്ല: ടില്ലേഴ്സന്‍

വാഷിംഗ്ടന്‍: കുര്‍ദിസ്താന്‍ ഹിതപരിശോധന അംഗീകരിക്കില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്സന്‍. ചര്‍ച്ചക്കും ആത്മ നിയന്ത്രണത്തിനും ബന്ധപ്പെട്ട കക്ഷികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഹിതപരിശോധനയെ ഏകപക്ഷീയമെന്നു വിശേഷിപ്പിച്ച ടില്ലേഴ്സന്‍ ഹിതപരിശോധനക്കും അതിന്റെ ഫലത്തിനും നിയമ സാധുത ആവശ്യമാണെന്നും പറഞ്ഞു. അഖണ്ഡ ഫെഡറല്‍, ജനാധിപത്യ രാഷ്ട്രമായ ഇറാഖിനോടുള്ള അമേരിക്കയുടെ പിന്തുണ തുടര്‍ന്നുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാഖിന്റെ അയല്‍ രാജ്യങ്ങളടക്കമുള്ള ബന്ധപ്പെട്ട മുഴുവന്‍ കക്ഷികളും ഏകപക്ഷീയമായ ഈ നീക്കത്തിനും ബല പ്രയോഗത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു. ഹിതപരിശോധന നടക്കുന്നതിലൂടെ ഇറാഖിലും സിറിയയിലുമുള്ള ഐ.എസ് ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തെ ദോഷകരമായി ബാധിക്കുമെന്ന് യു.എസ് ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം ഹിതപരിശോധനയെ തുടര്‍ന്ന് പ്രദേശത്ത് രൂപപ്പെട്ട സംഘര്‍ഷാവസ്ഥയില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ദുജാരിക് ഉത്ഖണ്ഡ പ്രകടിപ്പിച്ചു. വെള്ളിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച മേഖലയിലേക്കുള്ള അന്താരാഷ്ട്ര വ്യോമ നിരോധനം പോലുള്ള ഐക്യരാഷ്ട്രസഭയുടെ മാനവിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന കാര്യങ്ങളൊന്നും യു.എന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles