Current Date

Search
Close this search box.
Search
Close this search box.

കുരുന്നുകള്‍ക്ക് ആവേശമായി കേരളപ്പിറവി, ശിശു ദിനാഘോഷം

മനാമ: ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ചില്‍ഡ്രന്‍സ് വിങ് ‘മലര്‍വാടി ബാലസംഘം’ റിഫ ഏരിയ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘എന്റെ കേരളം’ പരിപാടിയും ശിശു ദിനാഘോഷവും കുരുന്നുകള്‍ക്ക് ആവേശമായി.കുട്ടികള്‍ക്ക് കൗതുകവും വിജ്ഞാനവും പകര്‍ന്നതോടൊപ്പം നമ്മുടെ നാടിനെയും നാടിന്റെ സാംസ്‌കാരിക പൈതൃകങ്ങളെക്കുറിച്ചും അടുത്തറിയാന്‍ പരിപാടി വഴിയൊരുക്കി. വെസ്റ്റ് റിഫ ദിശ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടികള്‍ ഫ്രന്റ്‌സ് ബഹ്റൈന്‍ പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍ ഉദ്ഘാടനം ചെയ്തു .

കേരളത്തിലെ 14 ജില്ലകളിലെയും പ്രധാന സ്ഥലങ്ങളെക്കുറിച്ചും ചരിത്ര പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കാനുതകുന്ന ദൃശ്യാവതരണം പുതിയ അറിവ് പകര്‍ന്നു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍, ക്വിസ് പ്രോഗ്രാം, ഗെയിംസ് എന്നിവയും നടന്നു. ഹന ,സഹ്റ, ഹൈഫ, സന, ഹിബ, ഫാത്തിമ എന്നിവര്‍ ചേര്‍ന്ന് സ്വാഗത ഗാനം ആലപിച്ചു. ഇര്‍ഷാദ് കുഞ്ഞിക്കനി, ഷൗക്കത്തലി, സക്കീര്‍ ഹുസൈന്‍, മുഹമ്മദ് കുഞ്ഞി, സുമയ്യ ഇര്‍ഷാദ്, രേഷ്മ സുഹൈല്‍, ഷാനി സക്കീര്‍ എന്നിവര്‍ ഗെയിമുകള്‍ നിയന്ത്രിച്ചു. ഹന്നത് നൗഫല്‍, ഫജര്‍ സാലിഹ് എന്നിവര്‍ ശിശു ദിന സന്ദേശം നല്‍കി. അബ്ദുല്‍ ആദില്‍, സഈദ റഫീഖ് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ജൂനിയര്‍ വിഭാഗത്തില്‍ ഷാമില്‍ ഷംസുദ്ധീന്‍ , ഫജര്‍ സാലിഹ്, ഫാത്തിമ അബ്ദുല്ല എന്നിവരും സബ്ജൂനിയര്‍ വിഭാഗത്തില്‍ യൂസുഫ് ഈസ, ത്വയ്യിബ് ആഷിഖ്, ഇസ്സ യൂനുസ് എന്നിവരും യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മൂസ.കെ.ഹസന്‍, മഹ്മൂദ് പാനൂര്‍, ഷംജിത് മണിയൂര്‍, അബ്ദുല്‍ അസീസ്, റിയാസ്, അബ്ദുല്‍ ജലീല്‍, റഹീം, ഇല്യാസ്, ലുലു പറളി, ഷൈമില നൗഫല്‍, ബുഷ്റ റഹീം എന്നിവര്‍ നേതൃത്വം നല്‍കി. ഫ്രന്റ്സ് അസോസിയേഷന്‍ റിഫ ഏരിയ പ്രസിഡന്റ് സാജിദ് നരിക്കുനി അധ്യക്ഷത വഹിച്ച പരിപാടിയില്‍ പി.എം അഷ്റഫ് സ്വാഗതവും അബ്ദുല്‍ ഹഖ് നന്ദിയും പറഞ്ഞു

Related Articles