Current Date

Search
Close this search box.
Search
Close this search box.

കുട്ടികള്‍ വിശന്നു മരിക്കുന്ന ലോകത്ത് സമാധാനമുണ്ടാവില്ല: എര്‍ദോഗാന്‍

അങ്കാറ: കുട്ടികള്‍ വിശന്നു മരിക്കുന്ന ലോകത്ത് സമാധാനമോ സുസ്ഥിരതയോ ഉണ്ടാവില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. അങ്കാറയില്‍ സോമാലിയന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ല ഫര്‍മാജോക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹമിത് പറഞ്ഞത്. പല വികസിത പാശ്ചാത്യ രാഷ്ട്രങ്ങളും ആഫ്രിക്കയിലെ പട്ടിണി കണ്ടില്ലെന്ന് നടിക്കുകയാണ്. 14 ദശലക്ഷത്തോളം പേരെ പട്ടിണി അഭിമുഖീകരിക്കുന്നവരാണ്. അതില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. റെഡ് ക്രസന്റും ടിക (Turkish Cooperation and Coordination Agency – TIKA) ഏജന്‍സിയുമായും സഹകരിച്ച് കിഴക്കന്‍ ആഫ്രിക്കയിലെ വര്‍ച്ചാ ദുരിതബാധിത പ്രദേശങ്ങളില്‍ അടിയന്തിര മാനുഷിക സഹായം നല്‍കാനുള്ള ഏര്‍പ്പാടുകള്‍ തുര്‍ക്കി സ്വീകരിച്ചിട്ടുണ്ട്. എന്നും അദ്ദേഹം വ്യക്തമാക്കി.
സോമാലിയയുടെ പുനര്‍നിര്‍മാണത്തില്‍ തുര്‍ക്കി വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ഫര്‍മാജോ പറഞ്ഞു. തുര്‍ക്കി നല്‍കികൊണ്ടിരിക്കുന്ന പിന്തുണ ഭാവിയിലും തുടരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles