Current Date

Search
Close this search box.
Search
Close this search box.

കുടിവെള്ളത്തില്‍ വിഷം കലക്കുന്നത് അനുവദിച്ചു കൊണ്ട് ജൂത റബ്ബിയുടെ മതവിധി

റാമല്ല: അധിനിവിഷ്ട ഫലസ്തീന്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും കഴിയുന്ന ഫലസ്തീനികളുടെ കുടിവെള്ളത്തില്‍ വിഷം കലക്കാന്‍ കുടിയേറ്റക്കാര്‍ക്ക് അനുവാദം നല്‍കിക്കൊണ്ട് റബ്ബിയുടെ മതവിധി. വെസ്റ്റ്ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങളിലെ റബ്ബി കൗണ്‍സില്‍ അധ്യക്ഷനായ ഷ്‌ലോമോ മെല്‍മിദാണ് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഇങ്ങനെ വിധി നല്‍കിയിരിക്കുന്നത്. ഇതിലൂടെ തങ്ങള്‍ ജീവിക്കുന്ന നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും ഫലസ്തീനികളെ ഒഴിപ്പിക്കലും കൊലപ്പെടുത്തലുമാണ് ലക്ഷ്യം വെക്കുന്നത്.
ഇസ്രയേല്‍ റബ്ബിയുടെ ഫത്‌വ ഫലസ്തീനികളെ കൊല്ലാനുള്ള വ്യക്തമായ ആഹ്വാനമാണെന്ന് പി.എല്‍.ഒ വാസില്‍ അബൂയൂസുഫ് പ്രതികരിച്ചു. ഫലസ്തീന്‍ ജനതക്കെതിരെയുള്ള ഈ ആഹ്വാനം ആദ്യത്തേതല്ലെന്നും ഫലസ്തീനികളെ ഉന്മൂലനം ചെയ്യാനും കൊലപ്പെടുത്താനുമുള്ള ആഹ്വാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിന്റെ അധിനിവേശത്തിന് തടയിടലാണ് ഇന്നത്തെ ആവശ്യം. അധിനിവേശം അവസാനിപ്പിക്കുന്നതിനും 1967ലെ അതിര്‍ത്തി പ്രകാരമുള്ള ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ വേഗത്തിലാക്കേണ്ടതുണ്ട്. ഫലസ്തീനികളെ കൊലപ്പെടുത്തുന്നതും അവരുടെ സമ്പത്ത് കവര്‍ന്നെടുക്കുന്നതും വസ്തുവകകള്‍ നശിപ്പിക്കുന്നതും അനുവദനീയമാക്കി കൊണ്ട് റബ്ബിമാര്‍ നിരവധി മതവിധികള്‍ നല്‍കിയിട്ടുണ്ട്. കുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്കെതിരെ നടത്തുന്ന ആക്രമണ പ്രവര്‍ത്തനങ്ങള്‍ക്കത് പ്രേരകമാവുന്നുണ്ട്. എന്നും പി.എല്‍.ഒ നേതാവ് പറഞ്ഞു.

Related Articles