Current Date

Search
Close this search box.
Search
Close this search box.

കുടിയേറ്റ കേന്ദ്രങ്ങള്‍ ഇസ്രായേലിന്റെ സംരക്ഷണ മതില്‍: ലിബര്‍മാന്‍

ജറുസലേം: ഫലസ്തീന്‍ ഭൂപ്രദേശങ്ങളിലെ ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രങ്ങളാണ് തങ്ങളുടെ സംരക്ഷിത മതിലുകളെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലിബര്‍മാന്‍. ജൂദിയ-സമേരിയ(വെസ്റ്റ്ബാങ്ക്), ജോര്‍ദാന്‍ താഴ്‌വരയിലെ രണ്ട് പ്രദേശങ്ങള്‍, ചാവുകടല്‍ ഇവയാണ് ഇസ്രായേല്‍ രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ സംരക്ഷിത മതിലുകള്‍ എന്നാണ് എന്റെ അഭിപ്രായം. കുടിയേറ്റ പ്രദേശങ്ങള്‍ എപ്പോഴും ഇസ്രായേലിന്റെ സുരക്ഷയിലേക്കാണ് വഴിതെളിക്കുന്നത്. 2000ത്തിന്‌ ശേഷം കുടിയേറ്റ പ്രദേശങ്ങളില്‍ ഇന്ന് കാണുന്നത് പോലുള്ള വിപുലമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല.  വെസ്റ്റ് ബാങ്കിലെ ജെറികോ ഭൂപ്രദേശത്ത് സ്ഥിതിചെയ്യുന്ന വെറെദ് യെറിഹൊ കുടിയേറ്റ കോന്ദ്രത്തില്‍ ഹിബ്രു വര്‍ഷാരംഭവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന നവംബര്‍ പകുതിയോടുകൂടി വെസ്റ്റ് ബാങ്കില്‍ സമഗ്ര സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിനെ സംബന്ധിച്ചും  അദ്ദേഹം സൂചന നല്‍കി.
അധിനിവേശ പ്രദേശത്തെ കുടിയേറ്റങ്ങള്‍ ഫലസ്തീനികള്‍ അംഗീകരിക്കുന്നില്ല. അത് അവസാനിപ്പിക്കണമെന്ന ശക്തമായ നിലപാടിലുറച്ച് നില്‍ക്കുകയാണവര്‍. വെസ്റ്റ് ബാങ്കിലെ കുടിയേറ്റ ഭൂപ്രദേശങ്ങളില്‍ അഞ്ച് ലക്ഷത്തിലധികം ഇസ്രായേല്‍ പൗരന്‍മാര്‍ ജീവിക്കുന്നുണ്ട്. കുടിയേറ്റം അവസാനിപ്പിക്കാനും തടവുകാരെ വിട്ടയക്കാനും ഇസ്രായേല്‍ വിസമ്മിതിച്ചതോടെയാണ് 2014 ഏപ്രിലില്‍ ഫലസ്തീന്‍-ഇസ്രായേല്‍ ചര്‍ച്ചകള്‍ അവസാനിച്ചത്.

Related Articles