Current Date

Search
Close this search box.
Search
Close this search box.

കുടിയേറ്റമാണ് ദ്വിരാഷ്ട്ര പരിഹാരത്തിന് മുമ്പിലുള്ള തടസ്സം: അന്റോണിയോ ഗുട്ടറസ്

റാമല്ല: ഫലസ്തീന്‍ – ഇസ്രയേല്‍ സംഘര്‍ഷത്തിനുള്ള പരിഹാരം ദ്വിരാഷ്ട്ര പരിഹാരമാണെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ്. സമാധാനത്തിനുള്ള പ്രധാന തടസ്സം കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണമാണെന്നും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണ് കുടിയേറ്റ കേന്ദ്രങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ലക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ഫലസ്തീന്‍ ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് സാധ്യമായതെല്ലാം നിര്‍വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരുപക്ഷത്തെയും നേതാക്കള്‍ ശാന്തത പാലിക്കുകയും അക്രമണത്തിനുള്ള പ്രേരണകള്‍ ഒഴിവാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ‘ഭീകരപ്രവര്‍ത്തനങ്ങളെ’ ഫലസ്തീനികള്‍ നിര്‍ബന്ധമായും അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗസ്സയിലെ ജനങ്ങളുടെ ദുരിതപൂര്‍ണമായ അവസ്ഥയില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി ഉത്കണ്ഠ രേഖപ്പെടുത്തി. ഫലസ്തീനികള്‍ക്കിടയിലെ വിയോജിപ്പ് അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles