Current Date

Search
Close this search box.
Search
Close this search box.

കുടിയേറ്റത്തിനെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് ആവശ്യം

റാമല്ല: ഫലസ്തീനിലെ ഇസ്രയേല്‍ കുടിയേറ്റത്തിനെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ഫലസ്തീന്‍ അതോറിറ്റിയുടെയും ദേശീയ ഐക്യസര്‍ക്കാറിന്റെയും കുടിയേറ്റ വിരുദ്ധ സമ്മേളനം ആവശ്യപ്പെട്ടു. കുടിയേറ്റത്തിനും കുടിയേറ്റ കേന്ദ്രങ്ങള്‍ക്കും നേരെയുള്ള പ്രതിരോധത്തിനൊപ്പം കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് നേരെയുള്ള അന്താരാഷ്ട്ര ബഹിഷ്‌കരണം ശക്തിപ്പെടുത്താനും വെസ്റ്റ്ബാങ്കിലെ സല്‍ഫീതില്‍ ചേര്‍ന്ന സമ്മേളനം ആഹ്വാനം ചെയ്തു.
അധിനിവിഷ്ട ഫലസ്തീനില്‍ ഇസ്രയേല്‍ തങ്ങളുടെ കുടിയേറ്റ നയം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. വടക്കുകിഴക്കന്‍ റാമല്ലയില്‍ പുതിയ കുടിയേറ്റ കേന്ദ്രം രൂപീകരിക്കാനുള്ള വിഹിതം ഈയടുത്ത് ഇസ്രയേല്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വെസ്റ്റ്ബാങ്കിലെയും ജൂലാനിലെയും ഒരൊറ്റ കുടിയേറ്റ കേന്ദ്രവും വേണ്ടെന്ന് വെക്കില്ലെന്നും ഒരൊറ്റ ഇസ്രയേലിയെയും ഒഴിപ്പിക്കില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച്ചയില്‍ പ്രഖ്യാപിച്ചിരുന്നു.

Related Articles