Current Date

Search
Close this search box.
Search
Close this search box.

‘കുടിയേറ്റം വെളുപ്പിക്കല്‍’ നിയമത്തിന് ഇസ്രയേല്‍ പാര്‍ലമെന്റിന്റെ അംഗീകാരം

തെല്‍അവീവ്: പ്രത്യേകമായ ഫലസ്തീന്‍ ഭൂമി പിടിച്ചെടുത്ത് കുടിയേറ്റ കേന്ദ്രമാക്കി മാറ്റാന്‍ അനുമതി നല്‍കുന്ന ‘കുടിയേറ്റം വെളുപ്പിക്കല്‍’ നിയമം ആദ്യ അവതരണത്തില്‍ തന്നെ ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റ് അംഗീകരിച്ചു. 1967ന് ശേഷം വെസ്റ്റ്ബാങ്കിലെ ഫലസ്തീനികളില്‍ നിന്നും കണ്ടുകെട്ടിയ ഭൂമിയില്‍ കുടിയേറ്റം നടത്തുന്നതിന് ‘വെളുപ്പിക്കല്‍’ നിയമം സൗകര്യമൊരുക്കും. ആമോന കുടിയേറ്റം കേന്ദ്രം ഒഴിഞ്ഞ് അതിന്റെ അവകാശികളായ ഫലസ്തീനികള്‍ക്ക് തിരിച്ചു കൊടുക്കാന്‍ ഇസ്രയേല്‍ സുപ്രീം കോടതി നിര്‍ദേശിച്ച പശ്ചാത്തലത്തിലാണ് പുതിയ നിയമം.
നിയമത്തിന്റെ കരടിന് പ്രാഥമിക അംഗീകാരം നെസറ്റ് നല്‍കിയിരിക്കുകയാണെന്ന് വെസ്റ്റ്ബാങ്കിലെ ഫലസ്തീന്‍ അതോറിറ്റിയുടെ കുടിയേറ്റ കാര്യ ചുമതല വഹിക്കുന്ന ഗസ്സാന്‍ ദഗ്‌ലസ് പറഞ്ഞു. അത് നടപ്പാക്കുകയാണെങ്കില്‍ ദ്വിരാഷ്ട്ര പരിഹാര ഫോര്‍മുല അവസാനിപ്പിക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. യാതൊരു നിയന്ത്രണവുമില്ലാതെ നടത്തിയ കുടിയേറ്റങ്ങള്‍ക്ക് സ്ഥായിയായ അംഗീകാരം നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും വെസ്റ്റ്ബാങ്കിലെ ഫലസ്തീനികളുടെ കൂടുതല്‍ ഭൂമി കണ്ടുകെട്ടുന്നതിലേക്ക് അത് നയിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles