Current Date

Search
Close this search box.
Search
Close this search box.

കുഞ്ഞായിന്‍ മുസ്‌ലിയാര്‍ തിരിച്ചറിയപ്പെടാത്ത ദാര്‍ശനികന്‍

പടിഞ്ഞാറ്റുമുറി: നര്‍മ കഥകള്‍ക്കപ്പുറം വേണ്ടത്ര തിരിച്ചറിയപ്പെടാതെ പോയ ഇസ്‌ലാമിക ദാര്‍ശനികനാണ് കുഞ്ഞായിന്‍ മുസ്‌ലിയാരെന്ന് തഫവ്വുഖ് ഇസ്‌ലാമിക് കാമ്പസ് ഫെസ്റ്റിനോടനുബന്ധിച്ച് എസ്.ഐ.ഒ ദഅവത്ത് നഗര്‍ ഏരിയാ കമ്മിറ്റി പടിഞ്ഞാറ്റുമുറിയില്‍ സംഘടിപ്പിച്ച സായാഹ്ന സദസ്സ് അഭിപ്രായപ്പെട്ടു. മുസ്‌ലിയാരുടെ കപ്പപ്പാട്ട് സത്യാന്വേഷണത്തേയും ജീവിത യാഥാര്‍ഥ്യത്തേയും ദാര്‍ശനികമായി സമീപിക്കുന്ന കാവ്യമാണ്. കേരള മുസ്‌ലിം സാംസ്‌കാരിക പൈതൃകത്തിന് വലിയ സംഭാവനകളര്‍പ്പിച്ച ഇത്തരം മഹാ വ്യക്തിത്വങ്ങളേയും അവരുടെ സാഹിത്യ സംഭാവനകളേയും സംരക്ഷിക്കാനുള്ള ശ്രമങ്ങളുണ്ടാവണമെന്നും സായാഹ്ന സദസ്സ് അഭിപ്രായപ്പെട്ടു.
കാലിക്കറ്റ് സര്‍വകലാശാല അസി.പ്രൊഫസര്‍ ഡോ. വി. ഹിക്മത്തുള്ള, ജി.ഐ.ഒ സംസ്ഥാന സമിതിയംഗം ആബിദ മലപ്പുറം, ഏരിയാ പ്രസിഡന്റ് സമീറ എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ ദഅവത്ത് നഗര്‍ ഏരിയാ പ്രസിഡന്റ് ഷാഫി കൂട്ടിലങ്ങാടി അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അസ്‌ലം പടിഞ്ഞാറ്റുമുറി സ്വാഗതവും വൈസ് പ്രസിഡന്റ് അഷ്‌റഫ് കടുങ്ങൂത്ത് നന്ദിയും പറഞ്ഞു.   

 

Related Articles