Current Date

Search
Close this search box.
Search
Close this search box.

കിഴക്കന്‍ യമനില്‍ നടന്ന വ്യോമാക്രമണത്തില്‍ 10 സ്ത്രീകള്‍ കൊല്ലപ്പെട്ടു

 

സന്‍ആ: കിഴക്കന്‍ യമനില്‍ നടന്ന വ്യോമാക്രമണത്തില്‍ എട്ടു യുവതികളും രണ്ടു പെണ്‍കുട്ടികളുമടക്കം 10 പേര്‍ കൊല്ലപ്പെട്ടു.
ഹൂതികള്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീകളുടെ വാഹനത്തിന് നേരെയാണ് ബോംബാക്രമണമുണ്ടായത്. യമന്‍ ആരോഗ്യ മന്ത്രാലയം വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. കൂട്ടമായ മൂന്ന് ബോംബുകളാണ് യുവതികള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ വന്നതെന്ന് സുബ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കിഴക്കന്‍ സന്‍ആഇലെ ഹരീബ് അല്‍ ഖറാമിനു സമീപമാണ് വ്യോമാക്രമണം നടന്നത്. എന്നാല്‍ ഹൂതി വിമതര്‍ക്കെതിരേ നടത്തിയ വ്യോമാക്രമണത്തെക്കുറിച്ച് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന പ്രതികരിച്ചിട്ടില്ല.

മരിച്ച സ്ത്രീകള്‍ 30 മുതല്‍ 50 വയസ്സു വരെയുള്ളവരാണ്. രണ്ടു പേര്‍ ചെറിയ പെണ്‍കുട്ടികളുമാണ്. അതേസമയം, ഹൂതികളുടെ രാഷ്ട്രീയമുഖമായ അന്‍സാറുല്ലയുടെ വക്താവ് ആക്രമണത്തെ കൂട്ടക്കൊലയെന്നാണ് വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് മുഹമ്മദ് അബ്ദുല്‍ സലാം ഇങ്ങനെ പ്രതികരിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ നടന്ന വിവിധ ആക്രമണങ്ങളില്‍ 70 പേര്‍ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

 

Related Articles