Current Date

Search
Close this search box.
Search
Close this search box.

കിഴക്കന്‍ ഖുദ്‌സിലെ കുടിയേറ്റം അവസാനിപ്പിക്കണം: ഇസ്രയേലിനോട് യൂറോപ്യന്‍ യൂണിയന്‍

ബ്രസ്സല്‍സ്: കിഴക്കന്‍ ഖുദ്‌സിലെ കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഇസ്രയേലിനോട് കുടിയേറ്റ നയം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട മിഡിലീസ്റ്റ് ക്വാര്‍ട്ടെറ്റിന്റെ ആഹ്വാനത്തെ മാനിക്കാനും യൂണിയന്‍ ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയന്റെ ഫോറിന്‍ പോളിസി മേധാവി ഫെഡറിക മൊഗേറിനിയുടെ പ്രസ്താവനയാണിത് വ്യക്തമാക്കുന്നത്.
കിഴക്കന്‍ ഖുദ്‌സിലെ ഗീലോ കുടിയേറ്റ കേന്ദ്രത്തില്‍ 770 ഭവനങ്ങള്‍ കൂടി നിര്‍മിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതി ദ്വിരാഷ്ട്ര പരിഹാരത്തെ തകര്‍ക്കും. നഗരത്തിന്റെ എല്ലായിടത്തും ഇസ്രയേല്‍ കുടിയേറ്റ കേന്ദ്രങ്ങളുടെ പരമ്പര സ്ഥാപിക്കുന്നതിലേക്ക് അത് വഴിവെക്കും. കിഴക്കന്‍ ഖുദ്‌സ് വെസ്റ്റ്ബാങ്കില്‍ നിന്ന് ഒറ്റപ്പെട്ട അവസ്ഥക്ക് അത് കാരണമാകും. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് നിരക്കാത്ത കുടിയേറ്റ നയം ഉപേക്ഷിക്കാന്‍ മിഡിലീസ്റ്റ് ക്വാര്‍ട്ടെറ്റ് ഇസ്രയേലിനോട് ആവശ്യപ്പെട്ട് ഏതാനും ആഴ്ച്ചകള്‍ക്കുള്ളിലാണ് പുതുതായി 770 ഭവനങ്ങള്‍ക്കുടി നിര്‍മിക്കാനുള്ള അനുമതി പ്രഖ്യാപിച്ചത്.

Related Articles