Current Date

Search
Close this search box.
Search
Close this search box.

കാലിക്കറ്റ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്.ഐ.ഒ വിന് ഉജ്ജ്വല മുന്നേറ്റം

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.ഐ.ഒ വിന് വന്‍മുന്നേറ്റം നേടാന്‍ കഴിഞ്ഞതായി എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അറിയിച്ചു. നാല് കോളേജുകളില്‍ യൂണിയന്‍ നേടിയതുള്‍പ്പടെ പതിനഞ്ചിലധികം ജനറല്‍ സീറ്റുകളിലും ഇരുപതിലധികം അസോസിയേഷന്‍ സീറ്റുകളിലും എസ്.ഐ.ഒ വിജയം കരസ്ഥമാക്കി. അല്‍ ജാമിഅ ആര്‍ട്‌സ് കോളേജ് മലപ്പുറം, വണ്ടൂര്‍ വിമന്‍സ് കോളേജ്, ഇലാഹിയ്യാ കോളേജ് തിരൂര്‍ക്കാട്, ഫലാഹിയ്യാ കോളേജ് മലപ്പുറം എന്നീ കാമ്പസുകളില്‍ എസ്.ഐ.ഒ യൂണിയന്‍ നേടി. മമ്പാട് എം.ഇ.എസ് കോളേജ്, ഹിക്മിയ്യ കോളേജ്, മടപ്പള്ളി കോളേജ്, എം.എ.എം.ഒ കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഐഡിയല്‍ കോളേജ് കുറ്റിയാടി, കൊണ്ടോട്ടി ഗവണ്‍മെന്റ് കോളേജ് തുടങ്ങിയ ഇരുപതിലധികം കാമ്പസുകളില്‍ എസ്.ഐ.ഒ വന്‍ മുന്നേറ്റം നടത്തി.
ഇടത് വലത് വിദ്യാര്‍ഥി സംഘടനകളുടെ ഏകാധിപത്യം തകര്‍ത്തുകൊണ്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജുകളില്‍ എസ്.ഐ.ഒ സര്‍ഗാത്മകതയുടെ ഉജ്ജ്വല മുന്നേറ്റമാണ് നേടിയതെന്ന് നഹാസ് മാള അറിയിച്ചു. അല്‍ ജാമിഅ ആര്‍ട്‌സ് കോളേജില്‍ യൂണിയന്‍ നേടിയ എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്കുനേരെ എസ്.എഫ്.ഐ നടത്തിയ ഗുണ്ടാ ആക്രമണം അപലപനീയമാണ്. കേരളത്തിലെ എസ്.എഫ്.ഐ യുടെ അക്രമരാഷ്ട്രീയത്തിനുള്ള മറുപടികൂടിയാണ് കാലിക്കറ്റ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പെന്ന് നഹാസ് മാള പറഞ്ഞു.  കാമ്പസുകളില്‍ എസ്.ഐ.ഒ വിന്റെ സ്ഥാനാര്‍ഥികളെ പിന്തുണച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നഹാസ് മാള അഭിവാദ്യങ്ങള്‍ അറിയിച്ചു.

Related Articles