Current Date

Search
Close this search box.
Search
Close this search box.

കാലഘട്ടത്തിനിണങ്ങുന്ന കര്‍മശാസ്ത്രം തയ്യാറാക്കണം: ശൈഖ് റൈസൂനി

ഫെസ്: നമ്മുടെ കാലഘട്ടത്തിനിണങ്ങുന്ന പുതിയ ഇസ്‌ലാമിക കര്‍മശാസ്ത്രവും ഖുര്‍ആന്‍ വ്യാഖ്യാനവും തയ്യാറാക്കണമെന്ന് ലോക മുസ്‌ലിം പണ്ഡിതവേദി ഉപാധ്യക്ഷന്‍ ഡോ. അഹ്മദ് റൈസൂനി. മൊറോക്കോയിലെ ഭരണകൂട സഖ്യത്തിന് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ആന്റെ ഡവലപ്‌മെന്റ് പാര്‍ട്ടിയുടെ യുവജനവിഭാഗം മതരംഗത്തെ അഭിസംബോധനകളിലെ പുതുരീതികളെ സംബന്ധിച്ച് മൊറോക്കോയിലെ ഫെസില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിക രാഷ്ട്രീയ അഭിസംബോധനകള്‍ നവീകരിക്കേണ്ടതിന് മുന്‍ഗണന നല്‍കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് തുനീഷ്യയിലെ അന്നഹ്ദ പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഫത്താഹ് മോറോ സംസാരിച്ചു.
ഇസ്‌ലാമിക കര്‍മശാസ്ത്രം അത് എഴുതപ്പെട്ട കാലത്തിന് വേണ്ടിയുള്ളതാണ്. ഗവേഷണ സാധ്യതയുള്ള ഒട്ടേറെ വിഷയങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. ഓരോ കാലഘത്തിനും അനുയോജ്യമായ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും വിശ്വാസസംബന്ധിയായ ഗ്രന്ഥങ്ങളും ഉണ്ടാവേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഇസ്‌ലാമിക അഭിസംബോധനകളുടെ നവീകരണം അതിന്റെ സത്തയെ കൈവെടിയലല്ലെന്നും റൈസൂനി വിവരിച്ചു.

Related Articles