Current Date

Search
Close this search box.
Search
Close this search box.

കാര്യങ്ങള്‍ നിയന്ത്രണ വിധേയമായി: തുര്‍ക്കി പ്രധാനമന്ത്രി

ഇസ്തംബൂള്‍: സൈനിക അട്ടിമറി ശ്രമത്തിന് ശേഷം കാര്യങ്ങള്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായിട്ടുണ്ടെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദ്രിം പ്രഖ്യാപിച്ചു. അട്ടിമറിക്കാരെ വിചാരണ ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത അദ്ദേഹം പുതിയ അക്രമപ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നതിന് ജനങ്ങളോട് തെരുവില്‍ തന്നെ ജാഗ്രതയോടെ നിലകൊള്ളാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സായുധ സേനയിലെ സമാന്തര വിഭാഗം നടത്തിയ പ്രവര്‍ത്തനമാണിതെന്നും അട്ടിമറി ശ്രമത്തിന് ശേഷം നടന്ന ആദ്യ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. തുര്‍ക്കിയുടെ ജനാധിപത്യ പരിചയമാണ് അതിന്റെ പരാജയം വ്യക്തമാക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles