Current Date

Search
Close this search box.
Search
Close this search box.

കാരവന്‍ 2016; വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി മര്‍കസ് ഗാര്‍ഡന്‍ ഒരുക്കുന്ന വെക്കേഷന്‍ പ്രോഗ്രാം

ദുബൈ: യൂറോപ്പ്, ഓസ്‌ട്രേലിയ, മിഡ്ഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍.ആര്‍.ഐ വിദ്യാര്‍ത്ഥികള്‍ക്കായി മര്‍കസ് ഗാര്‍ഡന്‍ സവിശേഷമായ വെക്കേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. വിദ്യാര്‍ഥികളില്‍ ധാര്‍മിക ചുറ്റുപാടുകള്‍ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്തിട്ടുള്ള പ്രോഗ്രാം, ക്ലാസ്‌റൂം പഠനങ്ങള്‍ക്കുപരി പ്രാക്ടിക്കല്‍ ഇസ്‌ലാമിന്റെ തനതായ രൂപങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്കെത്തിക്കും വിധമായിരിക്കും. പ്രതിദിന ഇസ്‌ലാമിക അനുഷ്ഠാനങ്ങള്‍, ഇസ്‌ലാമിക വിശ്വാസ സംഹിത, സ്പിരിച്വല്‍ പ്രാക്ടീസസ്, കരിയര്‍ പ്ലാനിംഗ്&ഗോള്‍ സെറ്റിംഗ്, ലീഡര്‍ഷിപ്പ് ട്രെയിനിംഗ്, കോണ്‍ഫിഡന്‍സ് ബില്‍ഡിംഗ് തുടങ്ങിയ ഒട്ടനേകം വിഷയങ്ങളില്‍ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണര്‍, ചിന്തകര്‍, ഇന്റര്‍നാഷണല്‍ ട്രെയിനേഴ്‌സ്, ആത്മീയ ആചാര്യര്‍, പണ്ഡിതര്‍ തുടങ്ങിയവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. കേരള കര്‍ണാടക സംസ്ഥാനങ്ങളിലെ പൈതൃക നഗരങ്ങള്‍, ബീച്ചുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയവയായിരിക്കും ഈ വര്‍ഷത്തെ പ്രോഗ്രാം ലൊക്കേഷനുകള്‍.
പ്രോഗ്രാമിന്റെ ആദ്യ ഘട്ടം ജി.സി.സി വിദ്യാര്‍ത്ഥികള്‍ക്കായി ജൂലൈ 15ന് ആരംഭിക്കും. യൂറോപ്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് ഒന്നിനും ആസ്‌ത്രേലിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 2017 ജനുവരി 5നും ക്യാമ്പുകള്‍ തുടങ്ങുമെന്ന് പ്രോഗ്രാം ഡയറക്ടര്‍ ഡോ.അബ്ദുല്‍ ഹകീം അസ്ഹരി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8907616999,9947186911.

Related Articles