Current Date

Search
Close this search box.
Search
Close this search box.

കാമ്പസുകള്‍ ജനാധിപത്യവല്‍ക്കരിക്കുന്നതിന് മുന്നിട്ടിറങ്ങും: സുഹൈബ് സി.ടി

മലപ്പുറം: ഏക പാര്‍ട്ടി ആധിപത്യത്തിനെതിരെ കാമ്പസുകളില്‍ ജനാധിപത്യ പ്ലാറ്റ്‌ഫോമുകള്‍ക്ക് നേതൃത്വം നല്‍കാന്‍ മുന്നിട്ടിറങ്ങുമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി. എസ്.ഐ.ഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി അജ്മല്‍ കെ.പി സംസ്ഥാന പോളിസി വിശദീകരിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി സല്‍മാന്‍ മുണ്ടുമുഴി അദ്ധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരായ മുസ്തബ്ശിര്‍ ശര്‍ഖി, അജ്മല്‍ കോടത്തൂര്‍, അഷ്ഫാഖ് മഞ്ചേരി എന്നിവര്‍ വിഷയാവതരണം നടത്തി. വകുപ്പ് കണ്‍വീനര്‍മാരായ ജസീല്‍, യാസിര്‍, നൂറുദ്ദീന്‍, അമീന്‍, സാജിദ് എന്നിവര്‍ സംസാരിച്ചു.ജില്ലാ പ്രസിഡന്റ് ഡോ.സഫീര്‍ എ.കെ സമാപന പ്രഭാഷണം നിര്‍വ്വഹിച്ചു. മലപ്പുറം ഏരിയാ പ്രസിഡന്റ് ശബീര്‍ നന്ദി രേഖപ്പെടുത്തി.

Related Articles