Current Date

Search
Close this search box.
Search
Close this search box.

കാനഡയില്‍ അഭയാര്‍ഥികളെ സ്വീകരിച്ച് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ നിര്‍ദേശം

ഒട്ടാവ: സമ്പദ്‌വ്യവസ്ഥക്ക് കരുത്ത് പകരാന്‍ കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ കനേഡിയന്‍ സര്‍ക്കാറിന് സാമ്പത്തികകാര്യ ഉപദേശക സമിതിയുടെ നിര്‍ദേശം. ഓരോ വര്‍ഷവും സ്വീകരിക്കുന്ന അഭയാര്‍ഥികളുടെ എണ്ണം 450,000ല്‍ എത്തും വിധം 50 ശതമാനം വര്‍ധനവ് വരുത്താനാണ് നിര്‍ദേശം. കനേഡിയന്‍ ധനകാര്യ മന്ത്രി ബില്‍ മോര്‍നോക്ക് സമര്‍പിക്കാനായി സാമ്പത്തിക ഉപദേശക സമിതി തയ്യാറാക്കിയ ഒരു കൂട്ടം നിര്‍ദേശങ്ങളിലെ പ്രധാന നിര്‍ദേശമാണ് അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ 50 ശതമാനം വര്‍ധനവ് വേണമെന്നുള്ളത്.
ഈ വര്‍ഷം 280,000നും 305,000നും ഇടക്ക് അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ഭരണകൂടം തീരുമാനിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ കനേഡിയന്‍ ഇമിഗ്രേഷന്‍ മന്ത്രി ജോണ്‍ മകല്ലം പ്രഖ്യാപിച്ചിരുന്നു. 2015 വര്‍ഷത്തെ അപേക്ഷിച്ച് 7 ശതമാനം വര്‍ധനവിനെയാണത് കുറിക്കുന്നത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഖ്യയാണതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

 

Related Articles