Current Date

Search
Close this search box.
Search
Close this search box.

കശ്മീരില്‍ പി.ഡി.പി- ബി.ജെ.പി സഖ്യം പൊളിഞ്ഞു; മെഹ്ബൂബ മുഫ്തി രാജിവെച്ചു

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ബി.ജെ.പി- പി.ഡി.പി സഖ്യം പൊളിഞ്ഞതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവെച്ചു. പി.ഡി.പിക്കുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതോടെയാണ് ഭരണം അനിശ്ചിതത്വത്തിലായത്.

നിയമസഭയില്‍ പി.ഡി.പിക്ക് 28ഉം ബി.ജെ.പിക്ക് 25ഉം സീറ്റുകളാണുള്ളത്. ബി.ജെ.പി എം.എല്‍.എമാര്‍ നേരത്തെ തന്നെ രാജി വെച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാറിനുള്ള ഭൂരിപക്ഷം നഷ്ടപ്പെടുകയായിരുന്നു.റമദാനിനെത്തുടര്‍ന്ന് കശ്മീരില്‍ നടപ്പിലാക്കിയ വെടിനിര്‍ത്തല്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. നിര്‍ത്തിവെച്ച നടപടികള്‍ തുടരണമെന്ന പി.ഡി.പിയുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു.

മാത്രമല്ല, കശ്മീര്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ വിഘടനവാദികളുമായി കേന്ദ്രം ചര്‍ച്ച നടത്തണമെന്നും പി.ഡി.പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോടെല്ലാം കേന്ദ്രം നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. നേരത്തെ തന്നെ വിവിധ വിഷയങ്ങളില്‍ ബി.ജെ.പിയുമായി പി.ഡി.പി സര്‍ക്കാര്‍ ഉടക്കിലായിരുന്നു. തുടര്‍ന്നാണ് സഖ്യം തകരുന്ന അവസ്ഥയിലേക്കെത്തിയത്.

 

 

Related Articles