Current Date

Search
Close this search box.
Search
Close this search box.

കഴിഞ്ഞ വര്‍ഷം സിറിയയില്‍ കൊല്ലപ്പെട്ടത് 910 കുട്ടികള്‍: യു.എന്‍

ജനീവ: കഴിഞ്ഞ വര്‍ഷം മാത്രം സിറിയയില്‍ കൊല്ലപ്പെട്ടത് 910 കുട്ടികളെന്ന് യു.എന്നിന്റെ റിപ്പോര്‍ട്ട്. 2016ല്‍ ഇത് 652 ആയിരുന്നു. ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ജനസാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നതെന്നും യൂനിസെഫ് പറഞ്ഞു.

ചൊവ്വാഴ്ചയാണ് യു.എന്നിലെ കുട്ടികളുടെ സംഘടന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2015ന്റെ മൂന്നിരട്ടിയാണ് 2017ലെ കണക്ക്. ഇതെല്ലാം തങ്ങള്‍ക്കു ലഭിച്ച രേഖകളില്‍ ഉള്ളതാണ്. യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും കൂടുമെന്നും യൂനിസെഫ് വക്താവ് മരിക്‌സി മെര്‍കാഡോ ജനീവയില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

5.3 മില്യണ്‍ കുട്ടികള്‍ സഹായമാവശ്യമുള്ളവരാണ്. 2.8 മില്യണ്‍ പേര്‍ ആഭ്യന്തരമായി നാടുകടത്തപ്പെട്ടവരാണ്. 2.6 മില്യണ്‍ അഭയാര്‍ത്ഥികളായി. 1.7 മില്യണ്‍ സ്‌കൂളുകളില്‍ പോകുന്നില്ല. 1.3 മില്യണ്‍ സ്‌കൂളില്‍ നിന്നും കൊഴിഞ്ഞുപോയി. ഇങ്ങനെ പോകുന്നു കുട്ടികളുടെ കണക്കുകള്‍.

 

Related Articles