Current Date

Search
Close this search box.
Search
Close this search box.

കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ 356 മസ്ജിദുകള്‍ ആക്രമിക്കപ്പെട്ടു: ഗോര്‍മാസ്

അങ്കാറ: രണ്ട് ദിവസം മുമ്പ് കാനഡയില്‍ മസ്ജിദിന് നേരെയുണ്ടായ ആക്രമണം അത്തരത്തിലുള്ള ആദ്യത്തെ ഒന്നല്ലെന്നും പോയ വര്‍ഷം യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ 356 മസ്ജിദുകള്‍ക്ക് നേരെ സമാനമായ ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്നും തുര്‍ക്കി മതകാര്യ വകുപ്പധ്യക്ഷന്‍ മുഹമ്മദ് ഗോര്‍മാസ്. അങ്കാറയിലെ മതകാര്യ വകുപ്പ് ആസ്ഥാനത്ത് തുര്‍ക്കിയിലെ കനേഡിയന്‍ അംബാസഡര്‍ ക്രിസ് കോട്ടറിനെ സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും വിവിധ സംസ്‌കാരങ്ങള്‍ക്കും ഇടയിലെ സഹവര്‍ത്തിത്വം പ്രയാസകരമായ ഒരു ഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്. വിഘടന ചിന്തകളുടെയും വിദ്വേഷ പ്രസ്താവനകളുടെയും മേധാവിത്വം സങ്കീര്‍ണമായ ഈ ഘട്ടത്തിന്റെ സവിശേഷതയാണ്. എന്നും ഗോര്‍മാസ് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരാധനാ കേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു.
മസ്ജിദിന് നേരെ ആക്രമണം നടത്തിയ വ്യക്തിയ കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മസ്ജിദില്‍ ഉണ്ടായിരുന്നവരെ മാത്രമല്ല, കാനഡയിലെ മുഴുവന്‍ മുസ്‌ലിംകളെയുമാണ് ആക്രമണം ഉന്നം വെച്ചതെന്നും കനേഡിയന്‍ അംബാസഡര്‍ പറഞ്ഞു. ആരാധനാ കേന്ദ്രങ്ങള്‍ ആരുടേതാണെന്ന് പരിഗണിക്കാതെ അവയെ സംരക്ഷിക്കാന്‍ കനേഡിയന്‍ പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കഴിഞ്ഞ ഞായറാഴ്ച്ച കാനഡയിലെ ക്യൂബകിലെ മസ്ജിദിന് നേരെയുണ്ടായ ആക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

Related Articles