Current Date

Search
Close this search box.
Search
Close this search box.

കലാരംഗത്തെ പുതുതലമുറയുടെ ആവേശം പ്രതീക്ഷ ഉയര്‍ത്തുന്നത്: വി.എം കുട്ടി

കൊണ്ടോട്ടി: ജില്ലയിലെ വിവിധ ഏരിയകള്‍ തമ്മിലുള്ള മത്സരം എന്നതിലുപരി മുസ്‌ലിം സമൂഹത്തിന്റെ ഭാവി നിര്‍ണയിക്കുന്ന വിദ്യാര്‍ഥി സമൂഹം എന്ന നിലയില്‍ വൈജ്ഞാനികവും കലാപരവുമായും കൊടുക്കല്‍ വാങ്ങലുകള്‍ നടത്താനുള്ള പുതുതലമുറയുടെ ആവേശം പ്രതീക്ഷ ഉയര്‍ത്തുന്നതാണെന്ന് പ്രശസ്ത മാപ്പിളപ്പാട്ട് ഗാനരചിയതാവും ഗായകനുമായ വി.എം കുട്ടി. എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി കൊണ്ടോട്ടി മര്‍ക്കസില്‍ വെച്ച് നടത്തിയ തെഹ്‌വാര്‍ ഇന്റര്‍ ഏരിയ ഫെസ്റ്റില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ഇരുപത്തിയേഴ് ഏരിയകള്‍ തമ്മില്‍ മാറ്റുരച്ച ഫെസ്റ്റില്‍ കോല്‍ക്കളി, വട്ടപ്പാട്ട്, സംഘഗാനം, മൈം തുടങ്ങിയ ഗ്രൂപ് തല മത്സരങ്ങളും ഖുര്‍ആന്‍ പാരായണം, പ്രസംഗം, ഡ്രോയിംഗ്, മോണോലോഗ്, മാപ്പിളപ്പാട്ട് തുടങ്ങിയ വ്യക്തിതല മത്സരങ്ങളും നടന്നു. ഫെസ്റ്റില്‍ വേങ്ങര ഏരിയ ഓവറോള്‍ ചാമ്പ്യന്മാരായപ്പോള്‍ ശാന്തപുരം ഏരിയ രണ്ടാം സ്ഥാനവും താനൂര്‍ ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സംഘഗാനത്തില്‍ മങ്കട ഏരിയ, മൈമില്‍ പെരിന്തല്‍ മണ്ണ, ക്വിസില്‍ താനൂര്‍, കോലക്കളിയില്‍ ശാന്തപുരം, വട്ടപാട്ടില്‍ വേങ്ങര,  സ്‌കിറ്റില്‍ എടവണ്ണ ഏരിയകള്‍ ഒന്നാം സ്ഥാനം നേടി. അഞ്ച് സ്‌റ്റേജുകളിലായി 17 ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.
ഉദ്ഘാടന സെഷന് അധ്യക്ഷത വഹിച്ച് എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അജ്മല്‍ കാരക്കുന്ന് സംസാരിച്ചു. ജില്ലാ സെക്രട്ടറി നഈം മാറഞ്ചേരി, ജമാഅത്തെ ഇസ്‌ലാമി കൊണ്ടോട്ടി പ്രസിഡന്റ് ഷാജഹാന്‍ കരിപ്പൂര്‍, പ്രോഗ്രാം ഡയറക്ടര്‍ ഷമീം അലി തുടങ്ങിയവര്‍ സംസാരിച്ചു. ബാസിത് മലപ്പുറം, സാബിഖ് വെട്ടം, റഷാദ് വി.പി, യാസിര്‍ വാണിയമ്പലം, അഷ്ഫാഖ് മഞ്ചേരി, സഫീര്‍ താനൂര്‍, ഹംസത്തലി, ഷാന്‍ ബസ്മല, മുര്‍ഷിദ് തുടങ്ങിയവര്‍ ഫെസ്റ്റിന് നേതൃത്വം നല്‍കി.

Related Articles